ബര്‍ലിന്‍: നാല് രോഗികളെ കൊലപ്പെടുത്തിയ കേസില്‍ ഡോക്ടറെ ജര്‍മ്മന്‍ പോലീസ് അറസ്ററ് ചെയ്തു. ബെര്‍ലിനില്‍ നഴ്സിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ നരഹത്യ നടത്തുകയും അത് മറച്ചുവെക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് ആരോപിക്കുന്നു. 72 നും 94 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ഇരകളായത്.
39 കാരനായ ഡോക്ടര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലാണ് ജോലി ചെയ്തത്.
ഇക്കഴിഞ്ഞ ജൂണ്‍ 11 നും ജൂലൈ 24 നും ഇടയില്‍ നഴ്സിംഗ് സര്‍വീസിലെ നാല് സ്ത്രീ രോഗികളെ ഇതുവരെ അജ്ഞാതമായ രീതിയില്‍ കൊലപ്പെടുത്തിയ ശേഷം പ്രതി അവരുടെ വീടിന് തീവെച്ചതായി പോലീസ് സംശയിക്കുന്നു.എന്നാല്‍ തീ അണയ്ക്കാന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി 87 കാരിയായ സ്ത്രീയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും അവര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.തുടര്‍ന്ന് ജൂണ്‍ 8 ന് 76 കാരിയായ ഒരു സ്ത്രീയെ ഡോക്ടര്‍ കൊലപ്പെടുത്തി.

Comments: