
രണ്ടാം നിലയിലെ ഫ്ളാറ്റിന്റെ മുന്‍വശത്തുള്ള മെയിന്‍ വാതില്‍ തുറക്കാനാണ് ശ്രമം നടന്നത്. പൂട്ട്ിന് വളരെ സുരക്ഷാ സംവിധാനമുള്ളതിനാല്‍ കതകു തുറക്കാനായില്ല. ഒീട്ടില്‍ ഗൃഹനാഥ ഉണ്ടായിരുന്നിട്ടും സംഭവം അറിഞ്ഞില്ല. പിന്നീട് പുറത്തു പോകാനായി കതകു തുറന്നു വീണ്ടും അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കതക് അടയാതെ വന്നതാണ് കള്ളത്തര ക്രമം നടന്നതായി മനസിലായത്. ഉടന്‍തന്നെ പൊലീസിനെ അറിയിക്കുകയും പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുകയും ചെയ്തു.
അതുകൊണ്ട് കൊളോണിലുള്ള മലയാളികള്‍ മാത്രമല്ല ജര്‍മനിയിലെ എല്ലാ മലയാളികളും ശ്രദ്ധിയ്ക്കുക, കരുതിയിരിയ്ക്കുക. ഏതു നിമിഷവും നിങ്ങളുടെ വീടുകള്‍ കൊള്ളയടിയ്ക്കപ്പെടാം, സ്വര്‍ണ്ണമടങ്ങുന്ന സ്വത്തുക്കള്‍ നഷ്ടപ്പെടാം. അതീവ ജാഗ്രതൈ.
കഴിഞ്ഞയാഴ്ചയാണ് കൊളോണ്‍ മലയാളിയുടെ വീട് കവര്‍ച്ച ചെയ്ത് 23 പവന്‍ അപഹരിച്ചത്.

Comments: