വയനാടിനു കൈത്താങ്ങായി കൊളോണ്‍ കേരള സമാജം

News Photo 1 - Germany - Otta Nottathil - fund_raising_help_wayanad_ksk_GermanyNews Photo 2 - Germany - Otta Nottathil - fund_raising_help_wayanad_ksk_Germany
കൊളോണ്‍: കേരളത്തിന്റെ കരളുലച്ച വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി കൊളോണ്‍ കേരള സമാജവും പങ്കുചേരുന്നു.ജര്‍മനിയില്‍ കഴിഞ്ഞ 41 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും 1,000 യൂറോ നീക്കിവെച്ചും ഭരണസമിതിയിലെ അംഗങ്ങള്‍ ഓരോരുത്തരും സംഭാവനയായി നല്‍കിയും കൂടാതെ സമാജത്തിന്റെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളായ ജര്‍മന്‍കാരും ഉദാരമായി നല്‍കുന്ന തുക സമാഹരിച്ചാണ് എറണാകുളം ആസ്ഥാനമായുള്ള സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് മുഖേന വയനാടിന് സഹായം എത്തിയ്ക്കുന്നത്. ഓഗസ്ററ് 10 വരെയാണ് സമാജം ഫണ്ട് സ്വരൂപിയ്ക്കുന്നത്.

സമാജം പ്രസിഡന്റ് ജോസ് പുതുശേരിയുടെ അദ്ധ്യക്ഷതയില്‍ വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ കൂടിയ യോഗത്തില്‍ വയനാടിന്റെ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അവരുടെ ആത്മാവിന് പ്രാര്‍ത്ഥനാപൂര്‍വം നിത്യശാന്തിയും നേര്‍ന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ വേദനയില്‍, ദുഖത്തില്‍ ഹൃദയപൂര്‍വം പങ്കുചേരുന്നതായും, ദുരന്തത്തില്‍ ചെറുതും വലുതുമായ നഷ്ടങ്ങള്‍ പ്രത്യേകിച്ച് സ്ഥാവരജംഗമ സ്വത്തുക്കള്‍ കൈവിട്ടുപോയവരുടെ നഷ്ടങ്ങളില്‍ ആശ്വാസം പകരാന്‍ ശ്രമിക്കുന്നതായും ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറഞ്ഞു.

കേരളത്തില്‍ നിരവധി തവണ കൊളോണ്‍ കേരള സമാജം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മുന്‍പ് ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായപ്പോഴും, തുടര്‍ന്ന് നിര്‍ദ്ദനരായവര്‍ക്ക് വീടുവെയ്ക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായും, രോഗികള്‍ക്ക് ആശുപത്രി ചെലവിനായും, മരുന്നു വാങ്ങാനും ധനസഹായം നല്‍കിയിട്ടുണ്ട്.

പ്രസിഡന്റ് ജോസ് പുതുശേരിയുടെ നേതൃത്വത്തില്‍, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ഫണ്ട് ശേഖരണം നടത്തുന്നത്. കേരളത്തിന്റെ വിലാപത്തില്‍ വയനാടിന്റെ ദുരന്തത്തില്‍ പങ്കുചേര്‍ന്ന് കാരുണ്യ ഹൃദയവുമായി ഫണ്ടു ശേഖരണത്തിലേയ്ക്ക് ഉദാരമായി സംഭാവന ചെയ്യുവാന്‍ എല്ലാ സുമനസുകളോടും സ്നേഹപൂര്‍വം സമാജം കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്തിന്റെ ബ്രാന്‍ഡ് നാമമാണ് സഹൃദയ, ഇവര്‍ വഴിയായി വിദേശത്തു നിന്നുള്ള ചാരിറ്റി സഹായത്തിന് പ്രതിബദ്ധതയുള്ളവരെന്നു പ്രത്യേകിച്ച് സാമൂഹിക ശുശ്രൂഷയിലേക്ക് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്ത് രജിസ്ററര്‍ ചെയ്ത ചാരിറ്റബളും ലാഭേച്ഛയില്ലാത്തതുമായ ഒരു പ്രസ്ഥാനമാണ്. എറണാകുളം~അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സംഘടന കേരളത്തിലെ എറണാകുളം ജില്ല മാത്രമല്ല എല്ലാ ജില്ലകളേയും ഒരുപോലെ ചേര്‍ത്തുപിടിച്ചു സഹായിക്കുന്ന ഒരു പ്രസ്ഥാനവുമാണ്.

ഫണ്ടുശേഖരണത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍.

KSK Spendenkonto
IBAN : DE 50 370 501 9800 4588 2164
BIC : COLSDE33
Sparkasse Koeln/Bonn

Mobile :0176 56434579 JP, 0173 2609098 DV.
- dated 10 Aug 2024

Comments:

Keywords: Germany - Otta Nottathil - fund_raising_help_wayanad_ksk_Germany Germany - Otta Nottathil - fund_raising_help_wayanad_ksk_Germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്
Indian_Catholic_Community_Cologne_Syro_Malabar_new_Co_ordination_committe_2026_28_oct_09_2026
ജര്‍മനി കൊളോണിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്ക് പുതിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി
st_alphonsa_fest_rosery_fest_end_syro_malabar_community_koeln_oct_10_2026
ജര്‍മനി കൊളോണില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും നാളെ (ഒക്ടോബര്‍ 10~ന്)
Challengers_sports_club_40_th_anniversery_CSC_Open_2026_oct_10_2026
ജര്‍മനി ചലഞ്ചേഴ്സ് സ്പോര്‍ട്സ് ക്ളബ്ബ് കൊളോണിന്റെ 40~ാം വാര്‍ഷികം; 'സി.എസ്.സി ഓപ്പണ്‍ 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 10~ന് കൊളോണില്‍
ryanairr_cuts_services_in_germany_affect_passengers_oct_08_2026
ജര്‍മനി ജര്‍മ്മനിയിലെ സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കി റയാന്‍എയര്‍; ബര്‍ലിന്‍ വിമാനത്താവളത്തിലെ ബേസ് ഒക്ടോബര്‍ 24~ന് അടച്ചുപൂട്ടും: വിമാന നിരക്കുകള്‍ കുത്തനെ കൂടും; യാത്രക്കാര്‍ക്ക് കനത്ത തിരിച്ചടി