നികുതിയും ശമ്പളവും സംബന്ധിച്ച മാറ്റങ്ങളാണ് ഇതില്‍ ആദ്യത്തേത്. ജര്‍മനിക്കാരെ മാത്രമല്ല, ഇവിടെ താമസിക്കുന്ന വിദേശികളെയും ബാധിക്കുന്ന മാറ്റമാണിത്. മണിക്കൂറിനുള്ള മിനിമം വേതനം 12.41 യൂറോയില്‍ നിന്ന് 12.82 യൂറോ ആക്കിയത് പോസിറ്റീവ് മാറ്റമാണ്. ഈ വര്‍ഷം അപ്രന്റീസ്ഷിപ്പ് ആരംഭിക്കുന്നവര്‍ക്ക് തുടക്കത്തില്‍ കിട്ടുന്ന ശമ്പളത്തില്‍ 4.7 ശതമാനം വര്‍ധന വരുത്തി, പ്രതിമാസം 649 യൂറോയും ആക്കിയിട്ടുണ്ട്.
നികുതി ഇളവ് ലഭിക്കുന്ന വരുമാനത്തിന്റെ പരിധി 12,096 യൂറോ ആയി വര്‍ധിപ്പിച്ചതും കുറഞ്ഞ വരുമാനക്കാരെ സംബന്ധിച്ച് ആശ്വാസകരമായ തീരുമാനമാണ്.
കുട്ടികളുള്ള നികുതിദായകര്‍ക്ക് ചൈല്‍ഡ് അലവന്‍സ് 9600 യൂറോ ആയും ഉയര്‍ത്തിയിട്ടുണ്ട്. ചൈല്‍ഡ് ബെനിഫിറ്റ് ലഭിക്കുന്നവര്‍ക്ക് അതില്‍ അഞ്ച് യൂറോ വര്‍ധിപ്പിച്ച് പ്രതിമാസം 255 യൂറോ നല്‍കും.
അതേസമയം, സോഷ്യല്‍ സെക്യൂരിറ്റി കോണ്‍ട്രിബ്യൂഷനുകള്‍ ചില വിഭാഗങ്ങള്‍ക്ക് വര്‍ധിക്കും. സ്റ്റാറ്റ്യൂറ്ററി പെന്‍ഷന്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ വരുമാന പരിധി പ്രതിമാസം 8050 യൂറോ ആയി ഉയര്‍ത്തിയിട്ടുണ്ട്. സ്റ്റാറ്റ്യൂറ്ററി ഹെല്‍ത്ത് ആന്‍ഡ് ലോങ് ടേം കെയര്‍ ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ പരിധി 5,512 ആയും ഉയര്‍ത്തി.
ദീര്‍ഘകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന പ്രോപ്പര്‍ട്ടി ടാക്സ് പരിഷ്കരണവും പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഇത് ഓരോ സ്റ്റേറ്റിലും വ്യത്യാസപ്പെട്ടിരിക്കും.
മറ്റൊരു പ്രധാന മാറ്റം പ്രാദേശിക യാത്രകള്‍ക്കുള്ള ജര്‍മന്‍ ട്രാവല്‍ പാസ് നിരക്കിലാണ്. ഇത് പ്രതിമാസം 49 യൂറോ ആയിരുന്നത് 58 യൂറോ ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

Comments: