ബര്‍ലിന്‍:ജര്‍മ്മനിയിലെ കത്തോലിക്കാ സഭ അടുത്ത ചൊവ്വാഴ്ച ബെര്‍ലിനിലെ സെന്റ് ഹെഡ്വിഗ്സ് കത്തീഡ്രലില്‍ അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണയ്ക്കായി സമൂഹബലി നടത്തും. ബുധനാഴ്ച ബോണില്‍ നടന്ന ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സാണ് ഇക്കാര്യം അറിയിച്ചത്. ലിംബുര്‍ഗ് ബിഷപ്പും ജര്‍മന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സ് ചെയര്‍മാനുമായ ജോര്‍ജ്ജ് ബറ്റ്സിംഗ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാര്‍പാപ്പായുടെ വിയോഗത്തില്‍ ജര്‍മനിയും ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പതാക താഴ്ത്തിക്കെട്ടി.അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണയ്ക്കായി, ബ്രൗണ്‍ഷൈ്വഗിലെ ഒരു പള്ളിയില്‍ മണി മുഴങ്ങി.
ജര്‍മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ളീം ഫ്രാന്‍സിസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ജര്‍മ്മനിയിലെ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ളീംസ് ഫ്രാന്‍സിസ് മാര്‍പാപ്പയെ "മികച്ച ആത്മീയ നേതാവ്" എന്ന് പ്രശംസിച്ചു.
Comments: