ആശുപത്രിക്കുള്ളില്‍ അക്രമി ഒരു ക്രോസ് വില്ലുമായി പ്രവേശിച്ച് 50 കാരിയായ ജീവനക്കാരിയെ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് വ്യാഴാഴ്ച പോലീസ് അറിയിച്ചു.ഇരയായ സ്ത്രീയ്ക്ക് ആശുപത്രിയില്‍ ഉടന്‍ വൈദ്യസഹായം നല്‍കിയിട്ടും മരിച്ചുവെന്നും പൊലീസ് പറഞ്ഞു.
കുറ്റകൃത്യം നടത്തിയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി, അടുത്തുള്ള ന്യൂറോളജിക്കല്‍, സൈക്യാട്രിക് ക്ളിനിക്കിലേക്ക് ഓടിക്കയറി. രക്ഷപെട്ടുവെങ്കിലും പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തുകയും പാസ്സൗ ജില്ലയില്‍ നിന്നുള്ള 58 കാരനായ പ്രതിയെന്ന് തിരിച്ചറിയുകയും ചെയ്തു. വടക്കന്‍ ബവേറിയയിലെ ലോവര്‍ ഫ്രാങ്കോണിയ പ്രദേശത്തുള്ള ഒരു ഹൈവേ സര്‍വീസ് സ്റേറഷനില്‍ വച്ച് രാത്രിയില്‍ ഇയാളെ അറസ്ററ് ചെയ്തു. വിപുലമായ" തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കുറ്റവാളി സംരക്ഷണ കസ്ററഡിയിലാണ്.
സംഭവത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തിന് ശേഷം ഹാര്‍ഡ്വാള്‍ഡ്ക്ളിനിക് ആശുപത്രി ഔട്ട്പേഷ്യന്റ് പരിചരണം കുറച്ച് ദിവസത്തേക്ക് നിര്‍ത്തിവച്ചിരിയ്ക്കയാണ്.
ബാഡ് സ്വെസ്ററനിലെ ആരോഗ്യ റിസോര്‍ട്ട് പേരുകേട്ടതാണ്. സൈക്കോസോമാറ്റിക്സ്, ട്രോമ തെറാപ്പി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ന്യൂറോളജി, സൈക്കോതെറാപ്പി, സൈക്യാട്രി എന്നീ മേഖലകളില്‍ ഹാര്‍ഡ്വാള്‍ഡ് ക്ളിനിക്ക് സ്പെഷ്യലൈസ് ചെയ്യുന്നുണ്ട്.

Comments: