കൊളോണ്‍ കേരള സമാജം ഫാമിലി സ്പോര്‍ട്സ് ഡേ ഓഗസ്ററ് 4 ന്

News Photo 1 - Germany - Otta Nottathil - ksk_family_sports_day_aug_4_2024
കൊളോണ്‍: ജര്‍മനിയില്‍ നാലു പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജം സംഘടിപ്പിയ്ക്കുന്ന ഫാമിലി സ്പോര്‍ട്സ് ഡേ ഓഗസ്ററ് 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിയ്ക്കും.

ജര്‍മനിയിലെ ഒന്നും രണ്ടും മൂന്നും തലമുറകളുടെ സംഗമത്തില്‍ വൈവിദ്ധ്യമാര്‍ന്ന മല്‍സരങ്ങളാണ് അരങ്ങേറുന്നത്. മിഠായി പെറുക്കല്‍, മ്യൂസിക്കല്‍ ചെയര്‍, ഓട്ടം, നടത്തം, ലെമണ്‍ വിത്ത് സ്പൂണ്‍, വസ്ത്രം തൂക്കിയിടല്‍ എന്നിവയ്ക്കു പുറമെ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി വെവ്വേറ വടംവലി മല്‍സരവും ഉണ്ടായിരിയ്ക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ സമാജം ഒരുക്കുന്നുണ്ട്. മല്‍സരങ്ങള്‍ വൈകുന്നേരം ആറുമണിയ്ക്ക് സമാപിക്കും.

മല്‍സരങ്ങളിലെ വിജയികള്‍ക്ക് ഓഗസ്ററ് 31 ന് (ശനി) വെസ്ലിംങ് സെന്റ് ഗെര്‍മാനൂസ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാജത്തിന്റെ തിരുവോണാഘോഷ വേളയില്‍ ട്രോഫികളും, സമ്മാനങ്ങളും നല്‍കിയാദരിയ്ക്കും.

മല്‍സരങ്ങള്‍ക്ക് സ്പോര്‍ട്സ് സെക്രട്ടറി ബിന്റോ പുന്നൂസ്, പ്രസിഡന്റ് ജോസ് പുതുശേരി, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കും. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി)എന്നിരാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍.

സ്പോര്‍ട്സ് ഡേയിലേയ്ക്ക് ഏവരേയും സ്പോര്‍ട്സ്മാന്‍ സ്പരിറ്റോടെ സ്നേഹപൂര്‍വം സമാജം കമ്മറ്റി ക്ഷണിക്കുന്നു.

സ്പോര്‍ട്സ് ഡേയില്‍ പങ്കെടുക്കാല്‍ താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം ജോസ് പുതുശേരി (+49 176 56434579), ഡേവീസ് വടക്കുംചേരി (+49 173 2609098) എന്നിവരുടെ പക്കല്‍ പേരുകള്‍ രജിസ്ററര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മല്‍സരങ്ങള്‍ നടക്കുന്ന സ്ഥലം:

St.Stephan Kirche Hof, Rheinstr.75 Breuhl 50321.
വെബ്സൈറ്റ് :
www.keralasamajamkoeln.de
- dated 30 Jul 2024

Comments:

Keywords: Germany - Otta Nottathil - ksk_family_sports_day_aug_4_2024 Germany - Otta Nottathil - ksk_family_sports_day_aug_4_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

frankfurt_book_fair_philips_sands_awarded_peace_prize_oct_12_2026
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെയര്‍: പ്രശസ്ത മനുഷ്യാവകാശ വക്കീല്‍ ഫിലിപ്പ് സാന്‍ഡ്സിന് ജര്‍മ്മന്‍ പുരസ്കാരം; ഇസ്രായേല്‍ വിഷയത്തില്‍ ജര്‍മ്മനിയുടെ മൗനത്തെ വിമര്‍ശിച്ചു
german_police_stop_17_year_old_driver_by_firing_shots_oct_12_2026
ജര്‍മനി പോലീസുമായുള്ള കാര്‍ ചേസിനിടെ വെടിവെയ്പ്പ്; അപകടത്തില്‍ പരിക്കേറ്റ 17 കാരന്‍ അറസ്ററില്‍
postal_rate_hike_germany_2027_oct_12_2026
ജര്‍മനി ജര്‍മ്മനിയില്‍ തപാല്‍ നിരക്കുകള്‍ കുത്തനെ ഉയരുന്നു; സ്ററാന്‍ഡേര്‍ഡ് കവര്‍ ഒന്നിന് 1.14 യൂറോ വരെയാകാന്‍ സാധ്യത
labour_minister_bass_resigned_new_minister_for_labour_germany_alexander_schweitzer_oct_12_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ഞെട്ടല്‍; ലേബര്‍ മന്ത്രിയും എസ്.പി.ഡി അധ്യക്ഷയുമായ ബാര്‍ബല്‍ ബാസ് രാജിവച്ചു; പുതിയ മന്ത്രിയായി അലക്സാണ്ടര്‍ ഷൈവ്റ്റ്സര്‍ എത്തുന്നു
e_scooter_germany_new_rule_2027_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ ഇ~സ്കൂട്ടര്‍ യാത്രികര്‍ക്ക് കടുത്ത നിയന്ത്രണങ്ങളും പുതിയ നിയമങ്ങളും വരുന്നു; 2027 മുതല്‍ ബ്ളിങ്കര്‍ നിര്‍ബന്ധം
germany_industrial_productions_hike_last_18_months_oct_09_2026
ജര്‍മനി ജര്‍മ്മനിയില്‍ വ്യാവസായിക ഉല്‍പ്പാദനം 18 മാസത്തെ ഉയര്‍ന്ന നിരക്കില്‍; സാമ്പത്തിക രംഗത്ത് ഉണര്‍വ്
tax_return_2027_germany_changes_elster_digital_system_oct_09_2026
ജര്‍മനി ജര്‍മ്മനിയിലെ നികുതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു നിയമമാറ്റം ; എല്‍സ്ററര്‍ (ELSTER) ഉപയോക്താക്കള്‍ ശ്രദ്ധിക്കുക; 2027 മുതല്‍ ടാക്സ് അസസ്മെന്റ് നോട്ടീസ് പൂര്‍ണ്ണമായും ഡിജിറ്റലിലേക്ക്