ആറു ദിവസം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇയാള്‍ മരിച്ചതായി 2021ല്‍ ജര്‍മന്‍ കോടതി പ്രഖ്യാപിച്ചു. കാണാതാകുമ്പോള്‍ അമ്പത്തെട്ട് വയസായിരുന്ന കാള്‍ എറിവന് ഭാര്യയും രണ്ടു കുട്ടികളുമായിരുന്നു. കാള്‍ എറിവന്റെ കമ്പനിയായ റീട്ടെയ്ല്‍ ഭീമന്‍ ടെംഗല്‍മാന്‍ ഗ്രൂപ്പില്‍ 75,000 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. കാള്‍ എറിവനെ കാണാതായ ശേഷം കമ്പനിയുടെ നിയന്ത്രണം സഹോദരന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ജര്‍മന്‍ ബ്രോഡ്കാസ്ററര്‍ ആര്‍.ടി.എല്‍ നടത്തിയ അന്വേഷണത്തിലാണ് എറിവനെ ഇപ്പോള്‍ മോസ്കോയില്‍ കണ്ടെത്തിയത്. വെറോണിക എര്‍മിലോവ എന്ന യുവതിക്കൊപ്പമായിരുന്നു എറിവന്‍ താമസിച്ചിരുന്നത്. കാണാതായതിന് തൊട്ടുമുമ്പ് എറിവന്‍ വെറോണിക്കയെ 13 തവണ ഫോണില്‍ വിളിച്ചിരുന്നതായി ആര്‍.ടി.എല്‍ അവകാശപ്പെട്ടു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോളുകളായിരുന്നു അതില്‍ പലതും.
യു.എസ്, ജര്‍മന്‍ പൗരത്വത്തിന് പുറമെ ശതകോടീശ്വരന് റഷ്യന്‍ പാസ്പോര്‍ട്ട് ഉള്ളതും സംശയം ജനിപ്പിച്ചു. സെന്റ്പീറ്റേഴ്സ്ബര്‍ഗില്‍ ഒരു ഇവന്റ് ഏജന്‍സി നടത്തുകയാണ് 44 കാരിയായ വെറോണിക്ക. സ്കൈയിങ്, ഹൈകിങ്, കൈ്ളമ്പിങ് ഒക്കെ ഈ ഏജന്‍സി നടത്തുന്നുണ്ട്. നേരത്തേ എറിവന്‍ ഉണ്ടായിരുന്ന സ്ഥലങ്ങളിലൊക്കെ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. 2008 ജൂലൈയില്‍ ഇരുവരും മോസ്കോ, സൂചി നഗരങ്ങളില്‍ താമസിച്ചതിനും രേഖകളുണ്ട്. 2009 മേയില്‍ ഇരുവരും ഒരേ ട്രെയിനില്‍ മോസ്കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് യാത്ര ചെയ്തു.

Comments: