കൊളോണ്‍:കൊളോണിലെ സീറോ മലബാര്‍ സമൂഹത്തില്‍ മെയ് ഒന്നിന് (വ്യാഴം) വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിയ്ക്കുന്നു. അഖിലലോക തൊഴിലാളി ദിനം കൂടിയായ മെയ് ഒന്ന് രാവിലെ 10 മണിയ്ക്ക് കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയത്തില്‍ (Regenten Str.4, 51063 Koeln) നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരംഭിയ്ക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ലദീഞ്ഞ്, പ്രദക്ഷിണം, നൊവേന, നേര്‍ച്ച, ഭക്ഷണം എന്നിവയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് 1.30 ന് വിവിധ കലാപരിപാടികളും അരങ്ങേറും.
ജോസ് പുതുശേരി പ്രസുദേന്തിയായി കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ആഗോളസഭയുടെ കുടുംബനാഥനായ വി. യൗസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ദിനം മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിയ്ക്കുന്നത്.
Comments: