ലോകമെമ്പാടും ഉരുക്കിന് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ വ്യവസായ ഗ്രൂപ്പ് ഭാവിയില്‍, 11.5 ദശലക്ഷം ടണ്ണിനുപകരം, പ്രതിവര്‍ഷം 8.7 മുതല്‍ 9.0 ദശലക്ഷം ടണ്‍ സ്ററീല്‍ മാത്രമേ ഉല്‍പ്പാദിപ്പിക്കപ്പെടുകയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഷിപ്പിംഗ് വോളിയം അടിസ്ഥാനമാക്കിയാണ് ഈ സംഖ്യ. കഴിയുന്നത്ര ജീവനക്കാര്‍ക്ക് ദീര്‍ഘകാല സാധ്യതകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതേസമയം കമ്പനിയ്ക്ക് 1.4 ബില്യണ്‍ യൂറോയുടെ അറ്റ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഡുയിസ്ബുര്‍ഗില്‍, ഭാവിയില്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് "ഗ്രീന്‍ സ്ററീല്‍" നിര്‍മ്മിക്കപ്പെടും, സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് ഈ പദ്ധതിക്ക് പണം ലഭ്യമാക്കിയിട്ടുണ്ട്. നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സംസ്ഥാനവും ഇതിന്റെ പങ്ക് നല്‍കിയിട്ടുണ്ട്. ആകെ 99000 ഓളം തൊഴിലാളികളാണ് കമ്പനിയില്‍ ജോലിചെയ്യുന്നത്.മുന്‍ ജര്‍മന്‍ കമ്പനിയായിരുന്ന തൈസന്‍ക്രൂപ്പെ ഇപ്പോള്‍ ഇന്‍ഡ്യാക്കാരന്റെ സ്വന്തമാണ്.

Comments: