വയനാട് ദുരന്തം ; കൊളോണ്‍ കേരള സമാജം വീട് നല്‍കുന്നു

News Photo 1 - Germany - Otta Nottathil - wayanad_disaster_ksk_charity_house_projectNews Photo 2 - Germany - Otta Nottathil - wayanad_disaster_ksk_charity_house_project
കൊളോണ്‍: ജര്‍മനിയില്‍ കഴിഞ്ഞ 41 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജം, കേരളത്തിന്റെ കരളുലച്ച വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി പങ്കുചേര്‍ന്ന് ഒരു വീട് നിര്‍മ്മിച്ചു നല്‍കും. സമാജത്തിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും 1,000 യൂറോയും ഭരണസമിതിയിലെ അംഗങ്ങള്‍ ഓരോരുത്തരും സംഭാവനയായി നല്‍കിയ തുകയും കൂടാതെ സമാജം ഓണം ലോട്ടറി വിഹിതമായ 90 യൂറോയും, സമാജത്തിന്റെ അംഗങ്ങളും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളായ ജര്‍മന്‍കാരും, ഒപ്പം ജര്‍മനിയിലെ രണ്ടാം തലമുറക്കാരും (41 സമാജം അംഗങ്ങളും, മറ്റു 19 പേരും) ഉള്‍പ്പടെ 60 പേര്‍ ഉദാരമായി നല്‍കിയ 5,585 യൂറോ (5,23,600 രൂപ) സമാഹരിച്ചാണ് വയനാട്ടില്‍ കൊളോണ്‍ കേരള സമാജം ഒരു ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്. ഓഗസ്ററ് ഒന്നു മുതല്‍ 31 വരെയാണ് സമാജം ഫണ്ട് സ്വരൂപിച്ചത്.

എറണാകുളം ആസ്ഥാനമായുള്ള സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് മുഖേനയാണ് വയനാട്ടില്‍ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. സമാജം സമാഹരിച്ച മുഴുവന്‍ തുകയും സഹൃദയ വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടര്‍ ഫാ.ജോസ് കുളത്തുവളിന് സമാജം ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരിയും ഒപ്പം എല്‍സി വടക്കുംചേരിയും സഹൃദയിലെത്തി നേരിട്ട് ചെക്ക് രൂപത്തില്‍ കൈമാറി.

പ്രസിഡന്റ് ജോസ് പുതുശേരിയുടെ നേതൃത്വത്തില്‍, ജന.സെക്രട്ടറി ഡേവീസ് വടക്കുംചേരി. ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), പോള്‍ ചിറയത്ത്, (വൈസ് പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ബിന്റോ പുന്നൂസ്(സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ഫണ്ട് ശേഖരണം നടത്തിയത്.

കേരളത്തില്‍ ഏറെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്തിന്റെ ബ്രാന്‍ഡ് നാമമാണ് സഹൃദയ, ഇവര്‍ വഴിയായി വിദേശത്തു നിന്നുള്ള ചാരിറ്റി സഹായത്തിന് പ്രതിബദ്ധതയുള്ളവരെന്നു പ്രത്യേകിച്ച് സാമൂഹിക ശുശ്രൂഷയിലേക്ക് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളത്ത് രജിസ്ററര്‍ ചെയ്ത ചാരിറ്റബളും ലാഭേച്ഛയില്ലാത്തതുമായ ഒരു പ്രസ്ഥാനമാണ്. എറണാകുളം~അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സംഘടന കേരളത്തിലെ എറണാകുളം ജില്ല മാത്രമല്ല എല്ലാ ജില്ലകളേയും ഒരുപോലെ ചേര്‍ത്തുപിടിച്ചു സഹായിക്കുന്ന ഒരു പ്രസ്ഥാനവുമാണ്.
- dated 15 Oct 2024

Comments:

Keywords: Germany - Otta Nottathil - wayanad_disaster_ksk_charity_house_project Germany - Otta Nottathil - wayanad_disaster_ksk_charity_house_project,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

wmc_global_president_Jolly_Thadathil_honoured_european_region_gp_oct_2_2026
ജര്‍മനി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തിലിനെ യൂറോപ്പ് റീജിയനും ജര്‍മ്മന്‍ പ്രൊവിന്‍സും ആദരിച്ചു
96_th_reunion_celebration_malankara_catholic_community_germany_2026
ജര്‍മനി മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ 96~ാമത് റീയൂണിയന്‍ ആഘോഷം ബോണില്‍ ഭക്തിസാന്ദ്രമായി ; ഉപവി~നീതി വര്‍ഷാചരണത്തിന് തുടക്കം
afd_bsw_in_sachsen_anhalt_make_ministry_oct_06_2026
ജര്‍മനി ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ ചരിത്ര വഴിത്തിരിവ്; സാക്സണി~അന്‍ഹാള്‍ട്ടില്‍ അഫ്ഡി~ബിഎസ്ഡബ്ള്യു കൈകോര്‍ക്കല്‍: ആദ്യമായി അഫ്ഡി നേതാവ് പാര്‍ലമെന്റ് സ്പീക്കര്‍ പദവിയിലേക്ക്? മഗ്ഡെബുര്‍ഗില്‍ നാടകീയ രംഗങ്ങള്‍
bnd_ex_chief_august_hanning_arrested_oct_06_2026
ജര്‍മനി ജര്‍മ്മനിയെ നടുക്കി ചാരവൃത്തി കേസ്: മുന്‍ ബി.എന്‍.ഡി മേധാവി അഗസ്ററ് ഹാനിംഗ് അറസ്ററില്‍ ; രാജ്യദ്രോഹക്കുറ്റം ചുമത്തി
germany_merz_govt_popularity_very_low_afd_biggest_party_oct_4_2026
ജര്‍മനി ചാന്‍സലര്‍ മെര്‍സിനും സര്‍ക്കാരിനുമെതിരെ ജര്‍മ്മനിയില്‍ ജനരോഷം പുകയുന്നു ; ചരിത്രപരമായ തകര്‍ച്ചയിലേക്ക് ഭരണകക്ഷികള്‍ ; ഒന്നാമതായി തീവ്ര വലതുപക്ഷ പാര്‍ട്ടി എഎഫ്ഡി ; പ്രവാസികള്‍ ഉറ്റുനോക്കുന്ന ഏറ്റവും പുതിയ രാഷ്ട്രീയ ചലനങ്ങള്‍
afd_party_vision_changes_germany_eu_oct_4_2026
ജര്‍മനി യൂറോയും യൂറോപ്യന്‍ യൂണിയനും വേണ്ടെന്ന കടുംപിടുത്തം ഉപേക്ഷിച്ച് എഎഫ്ഡി; പാര്‍ട്ടിയുടെ സ്ഥാപക നയങ്ങളില്‍ വന്‍ മലക്കംമറിച്ചില്‍ : ഇന്റേണല്‍ സ്ട്രാറ്റജി പേപ്പര്‍ ചോര്‍ന്നു ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടത്
citizenship_application_rejection_germany_exclusive_report
ജര്‍മനി ജര്‍മ്മന്‍ പൗരത്വ അപേക്ഷ നിരസിക്കപ്പെട്ടോ ; നിരാശപ്പെടേണ്ട അപ്പീല്‍ നല്‍കാന്‍ വ്യക്തമായ നിയമവഴികള്‍ ; മലയാളികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ; വിഡിയോ കാണുക