ദുബായില്‍ മെട്രോ, പൊതുഗതാഗത ബസ് സര്‍വീസുകളും സജീവമായി. അതേസമയം, വെള്ളക്കെട്ട് തുടരുന്ന ഷാര്‍ജയില്‍ ഛര്‍ദി, വയറിളക്കം, പനി എന്നീ അസ്വസ്ഥതകളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കൂടി. കെട്ടിക്കിടന്ന വെള്ളത്തില്‍ മലിനജലം കലര്‍ന്നതാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളായ അല്‍ഖാസിമിയ, അല്‍മജാസ്, അബുഷഗാറ, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഇപ്പോഴും ചെറിയ വള്ളങ്ങളിലാണ് അവശ്യസാധനങ്ങള്‍ എത്തിക്കുന്നത്. ഷാര്‍ജയിലും ദുബായിലും സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരും. വെള്ളക്കെട്ടിന്റെ ദുരിതം അനുഭവിക്കുന്ന ജീവനക്കാര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ചില കമ്പനികള്‍ അനുമതി നല്കി.

Comments: