ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാനിന്റെ പുറകെ മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് വാനിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് പാലത്തില്‍ ഇടിക്കുകയുമായിരുന്നു. മരിച്ചവര്‍ ബീഹാര്‍, തമിഴ്നാട് സ്വദേശികളാണ്. പ്രാദേശിക കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും പരിക്കേറ്റവരെ ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Comments: