യുഎഇയിലെ ഇന്ത്യക്കാര്‍ക്ക് ഒറ്റ ദിവസത്തില്‍ പാസ്പോര്‍ട്ട് പുതുക്കാം

News Photo 1 - Gulf - Otta Nottathil - passport_renewal_indins_UAE
അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് പുതുക്കലുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി അബുദാബിയിലെ ഇന്ത്യന്‍ എംബസി. അപേക്ഷിച്ച അതേദിവസം തന്നെ പാസ്പോര്‍ട്ട് പുതുക്കിക്കിട്ടണമെങ്കില്‍ തത്കാല്‍ സേവനം തന്നെ തെരഞ്ഞെടുക്കണമെന്നും, പ്രീമിയം ലോഞ്ച് സേവനം വഴി മൂന്നോ നാലോ ദിവസംകൊണ്ട് മാത്രമേ ലഭിക്കുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെ നല്‍കിയ പോസ്ററിലാണ് നിലവിലുള്ള പാസ്പോര്‍ട്ട് പുതുക്കല്‍ സേവനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനം, തത്കാല്‍ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനം, പ്രീമിയം ലോഞ്ച് സേവനം എന്നിങ്ങനെ മൂന്ന് വിധം സേവനങ്ങളാണ് ഇന്ത്യന്‍ എംബസി വാഗ്ദാനം ചെയ്യുന്നത്.

അബുദാബി ഇന്ത്യന്‍ എംബസിയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും വഴി, അധിക ഫീസ് ഈടാക്കുന്ന തത്കാല്‍ സേവനത്തിലൂടെ മാത്രമേ പാസ്പോര്‍ട്ടുകളുടെ ഫാസ്ററ് ട്രാക്ക് പുതുക്കല്‍ നടത്താന്‍ കഴിയൂ.

യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ ബിഎല്‍എസ് ഇന്‍റര്‍നാഷണലിന്‍റെ കേന്ദ്രങ്ങള്‍ വഴിയാണ് സ്വീകരിക്കുന്നത്.

സാധാരണ പുതുക്കലിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ ബിഎല്‍എസിന്‍റെ വെബ്സൈറ്റ് വഴി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യണം. എന്നാല്‍ തത്കാല്‍ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനം ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്‍റ്മെന്‍റ് ആവശ്യമില്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. എല്ലാ തത്കാല്‍ അപേക്ഷകര്‍ക്കും വോക്ക് ~ ഇന്‍ സേവനം ലഭ്യമാണ്.

പാസ്പോര്‍ട്ട് പുതുക്കല്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പൊലീസ് ക്ളിയറന്‍സ് ആവശ്യമാണ്. സാധാരണ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനമാണെങ്കില്‍ പാസ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കുന്നതിന് മുന്‍പ് തന്നെ പോലീസ് ക്ളിയറന്‍സ് ലഭിക്കണം. എന്നാല്‍, തത്കാല്‍ സേവനം ആണെങ്കില്‍ പുതുക്കിയ പാസ്പോര്‍ട്ട് ഇഷ്യു ചെയ്ത ശേഷം പോലീസ് ക്ളിയറന്‍സ് ലഭിച്ചാല്‍ മതിയാവും.

സാധാരണ പാസ്പോര്‍ട്ട് പുതുക്കല്‍ സേവനത്തിനു കീഴില്‍ സ്ററാന്‍ഡേര്‍ഡ് പ്രോസസിങ് സമയം മൂന്ന് മുതല്‍ നാല് വരെ പ്രവൃത്തി ദിവസങ്ങളാണ്. തത്കാല്‍ സംവിധാനം വഴിയാണെങ്കില്‍ ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് അപേക്ഷിച്ചാല്‍ അന്നേ ദിവസവും, 12 മണി കഴിഞ്ഞാല്‍ അടുത്ത പ്രവൃത്തി ദിവസവും പുതുക്കിയ പാസ്പോര്‍ട്ട് ലഭിക്കും.
- dated 21 Jan 2025

Comments:

Keywords: Gulf - Otta Nottathil - passport_renewal_indins_UAE Gulf - Otta Nottathil - passport_renewal_indins_UAE,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി