ഓസ്ട്രേലിയ കൈയടക്കിവച്ചിരുന്ന റെക്കോഡാണിത്. നേരത്തേ ഏറ്റവും ദൈര്‍ഘ്യമേറിയ നേര്‍പാതയെന്ന വിശേഷണം സ്വന്തമാക്കിയിരുന്ന എയ്ര് ഹൈവേ പടിഞ്ഞാറന്‍ ഓസ്ട്രേലിയയേയും തെക്കന്‍ ഓസ്ട്രേലിയയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 146 കിലോമീറ്ററാണ് ഈ പാതയുടെ നീളം.
എംപ്റ്റി ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന അതിവിശാലമായ റുബ് അല്‍~ഖാലി മരുഭൂമിയിലൂടെയാണ് ഹൈവേ 10 കടന്നുപോകുന്നത്. എണ്ണപ്പാടങ്ങളുടെ കേന്ദ്രമായ ഹറദ് നഗരം മുതല്‍ യുഎഇയുടെ അതിര്‍ത്തിയ്ക്ക് സമീപമുള്ള അല്‍ ബത്ത വരെയാണ് ഈ ദേശീയപാത നീണ്ടുനിവര്‍ന്ന് കിടക്കുന്നത്. 256 കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മണിക്കൂര്‍ മതി.
ഹൈവേ 10~ല്‍ വാഹനമോടിക്കുന്നതില്‍ അമിത ആത്മവിശ്വാസം പാടില്ലെന്നുള്ള മുന്നറിയിപ്പ് ൈ്രഡവര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വളവോ തിരിവോ ഉയര്‍ച്ചയോ താഴ്ചയോ ഇല്ലെങ്കിലും വാഹനങ്ങള്‍ കൂട്ടിമുട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒട്ടകങ്ങളോ മറ്റേതെങ്കിലും മൃഗങ്ങളോ റോഡിലേക്ക് കടന്നുവരുന്നത് അപകടത്തിന് ഇടവരുത്താമെന്നും മുന്നറിയിപ്പുണ്ട്.

Comments: