തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി കുട്ടികള്‍ കുടുങ്ങിപ്പോയതായും അവരെയൊന്നും പുറത്തെടുക്കാനായില്ലെന്നും സേവ് ദി ചില്‍ഡ്രന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ബോംബിട്ടു തകര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനായിരത്തോളം പലസ്തീനികള്‍ അകപ്പെട്ടതായും ഇതില്‍ നാലായിരത്തോളം കുട്ടികളുണ്ടെന്നും സന്നദ്ധ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
എണ്ണമറ്റ കുട്ടികള്‍ നിര്‍ബന്ധിതമായി അറസ്ററ് ചെയ്യപ്പെടുകയോ കാണാതാകുകയോ ഗാസയ്ക്കു പുറത്തേക്ക് കടത്തപ്പെടുകയോ ചെയ്തു. പതിനേഴായിരത്തോളം പലസ്തീനി കുട്ടികളാണ് അവരുടെ കുടുംബങ്ങളില്‍നിന്ന് വേര്‍പെടുകയും ഒറ്റപ്പെടുകയും ചെയ്തത്. ഇങ്ങനെയുള്ള കുട്ടികള്‍ പലതരത്തിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും ഇരയാക്കപ്പെടുകയും ചെയ്യുന്നു.

Comments: