ലെബനല്‍ വിമോചാനത്തിന്റെ 24~ാം വാര്‍ഷികാഘോഷവേളയില്‍ പുറത്തിറക്കിയ സന്ദേശത്തിലാണ് നസ്രല്ലയുടെ ഭീഷണി. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ഒരു ലക്ഷ്യവും നേടാനായില്ലെന്നും ഇക്കാര്യം അവരുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും നസ്രല്ല ചൂണ്ടിക്കാട്ടി.
അയര്‍ലന്‍ഡ്, സ്പെയിന്, നോര്‍വെ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുകയും റഫയിലെ ആക്രമണം നിര്‍ത്തണമെന്ന് ഐസിസി ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നസ്രല്ലയുടെ പ്രതികരണം.

Comments: