ചര്‍ച്ചയില്‍ പുരോഗതി ഇല്ലെന്നും ഗാസ യുദ്ധം ആ മേഖല മുഴുവന്‍ വ്യാപിക്കുന്നതിനെ കരുതിയിരിക്കണമെന്നും ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റപ്മാന്‍ അല്‍താനി പറഞ്ഞു. സിറിയയിലെ ഇറാന്റെ നയതന്ത്രകാര്യാലയം ആക്രമിച്ച ഇസ്രയേലിന് ഇറാന്‍ തിരിച്ചടി നല്‍കിയതും അതിനു പകരംവീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതും മേഖലയിലെ സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്.
ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രകോപനത്തിനു പോലും ഉഗ്രമായ മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിച്ചു. ഇറാനോടു പ്രതികാരത്തിന് ഇസ്രയേല്‍ തീരുമാനമെടുത്തു കഴിഞ്ഞെന്നു ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറണ്‍ ജറുസലമില്‍ പറഞ്ഞു.
ഖത്തറിലെത്തിയ തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കന്‍ ഫിദാന്‍, ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുമായി ചര്‍ച്ച നടത്തി. ഗാസയിലേക്കുള്ള സഹായവിതരണം, ബന്ദി കൈമാറ്റം, വെടിനിര്‍ത്തല്‍ സാധ്യതകള്‍ എന്നിവയാണ് ചര്‍ച്ചയായത്. ഹനിയ അടുത്ത ദിവസങ്ങളില്‍ തുര്‍ക്കി സന്ദര്‍ശിക്കും. ഹമാസ് നേതാവുമായി ചര്‍ച്ച നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദൊഗാന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

Comments: