മൂന്നു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ട്രംപിന്റെ തീരുവ നയം കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി എന്നും ചര്‍ച്ചയില്‍ ജപ്പാനും ദക്ഷിണ കൊറിയയും ചൈനയില്‍ നിന്നു സെമികണ്ടക്റ്ററിനുള്ള വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമായി എന്നുമാണ് സൂചന. കൂടാതെ ജപ്പാനില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ചിപ്പുകള്‍ വാങ്ങുന്നത് ചൈനയും പരിഗണിക്കുന്നുണ്ടെന്നും വാര്‍ത്തയുണ്ട്.
വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്താന്‍ മൂന്നു രാജ്യങ്ങളും ധാരണയിലായിട്ടുണ്ട്. കൂടാതെ, ദക്ഷിണ കൊറിയയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനും ചൈന നീക്കം തുടങ്ങി. ഈ യോഗത്തിലാണ് മൂന്നു രാജ്യങ്ങളും യുഎസിനെതിരെ ഒന്നിച്ചു നീങ്ങാന്‍ തീരുമാനിച്ചത്.
ലോകത്ത് എല്ലാ രാജ്യങ്ങള്‍ക്കു മേലെയും യുഎസ് തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പകരച്ചുങ്കം നിലവില്‍ വരുന്ന ഏപ്രില്‍ രണ്ട് രാജ്യത്തിന്റെ വിമോചന ദിനമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും തുടങ്ങാം, എന്തു സംഭവിക്കുമെന്നു നോക്കാം. എന്നായിരുന്നു എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ, ട്രംപ് വ്യക്തമാക്കിയത്.

Comments: