Today: 06 May 2021 GMT   Tell Your Friend
Advertisements
ബ്രിട്ടനിലെ മ്യാന്‍മര്‍ അംബാസഡറെ പുറത്താക്കി
Photo #1 - U.K. - Otta Nottathil - 9420218myanmar

ലണ്ടന്‍: ബ്രിട്ടനിലെ മ്യാന്മര്‍ അംബാസഡറെ സൈനിക ഭരണകൂടം പുറത്താക്കി. മ്യാന്‍മറില്‍ നടന്ന പട്ടാള അട്ടിമറിയെ നിരന്തരം വിമര്‍ശിച്ചതാണ് കിയോ സവാര്‍ മിന്നിനെ ഭരണകൂടത്തിന് അപ്രിയനാക്കിയത്.

ജോലിക്കെത്തിയ അദ്ദേഹത്തെ സൈനിക ഭരണകൂട അനുകൂലികളായ സഹപ്രവര്‍ത്തകര്‍ അകത്തേക്ക് കയറാന്‍ അനുവദിച്ചില്ല. മ്യാന്മറിലെ ഭരണം പിടിച്ചെടുത്ത സൈനിക ഭരണകൂടത്തി!െ!ന്‍റ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നാണ് സൂചന. ബ്രിട്ടനില്‍ പുതിയ അംബാസഡറെ നിയോഗിച്ചുവെന്നാണ് സഹപ്രവര്‍ത്തകര്‍ കിയോ സവാര്‍ മിന്നിനെ അറിയിച്ചത്.

ജനാധിപത്യം അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം മ്യാന്മര്‍ നേതാവ് ഓങ് സാന്‍ സൂചിയെ തടവിലാക്കിയതില്‍ മിന്‍ പ്രതിഷേധം അറിയിച്ചിരുന്നു. സൂചിയെ ഉടന്‍ വിട്ടയക്കണമെന്നും അംബാസഡര്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതോടെയാണ് പട്ടാള ഭരണകൂടത്തി!െ!ന്‍റ കരടായി മിന്‍ മാറിയത്.

മ്യാന്മര്‍ സൈന്യത്തിന്‍െറ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അപലപിച്ചു. എന്നാല്‍, സൈന്യം നിയോഗിക്കുന്ന പുതിയ അംബാസഡറെ ബ്രിട്ടന്‍ അംഗീകരിക്കുമോയെന്ന് വ്യക്തമായിട്ടില്ല. പുതിയ അംബാസഡറെ തിരിച്ചയക്കണമെന്ന് മിന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- dated 09 Apr 2021


Comments:
Keywords: U.K. - Otta Nottathil - 9420218myanmar U.K. - Otta Nottathil - 9420218myanmar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5520211india
യുകെയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങള്‍: ഇരു രാജ്യങ്ങളും തമ്മില്‍ കരാറായി Recent or Hot News
തുടര്‍ന്നു വായിക്കുക
1520216boris
പതിനഞ്ച് വര്‍ഷമായി ഫോണ്‍ നമ്പര്‍ മാറ്റാതെ ബോറിസ് ജോണ്‍സണ്‍ Recent or Hot News
സുര-ക്ഷാ വീ-ഴ്-ച-യെ-ന്ന് ആ-രോപണം തുടര്‍ന്നു വായിക്കുക
air_india_uk_flight_may_1_onwards
എയര്‍ ഇന്‍ഡ്യ യുകെ വിമാന സര്‍വീസ് മെയ് ഒന്നു മുതല്‍ പുന:രാരംഭിയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
29420217vaccine
വാക്സിന്റെ ഒറ്റ ഡോസ് തന്നെ കോവിഡ് വ്യാപനം പകുതിയാക്കും
തുടര്‍ന്നു വായിക്കുക
29420216charles
അന്ന് ഇന്ത്യ മറ്റുള്ളവരെ സഹായിച്ചു, ഇപ്പോള്‍ നമ്മള്‍ ഇന്ത്യയെ സഹായിക്കണം: ചാള്‍സ് രാജകുമാരന്‍
തുടര്‍ന്നു വായിക്കുക
ukma_memo_uk_govt
ഹോട്ടല്‍ ക്വാറന്‍റൈനില്‍ ഭീമമായ തുക വിദേശ യാത്രികരില്‍നിന്നും ഈടാക്കുന്നു; യുക്മ നിവേദനം നല്‍കി
തുടര്‍ന്നു വായിക്കുക
22420216heathrow
ഇന്ത്യയില്‍നിന്ന് അധിക വിമാനങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ഹീത്രൂ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us