വെയില്‍സിലേക്ക് കേരളത്തില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ്

News Photo 1 - U.K. - Otta Nottathil - kerala_nurse_wales
ബെല്‍ഫാസ്ററ്: യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്‍റ് നവംബര്‍ 12 മുതല്‍ 14 വരെ എറണാകുളത്ത്. നഴ്സിങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ളോമ വിദ്യാഭ്യാസ യോഗ്യതയും അഭിമുഖത്തിന് തൊട്ടു മുന്‍പുളള ഒരു വര്‍ഷത്തില്‍, കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയവും (ജനറല്‍ നഴ്സിംഗ്, ഒടി, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, തീയേറ്റര്‍, കാന്‍സര്‍ കെയര്‍) വേണം.

ഇതോടൊപ്പം സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോര്‍ 7 (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടി ബി (റൈറ്റിങ്ങില്‍ സി+), നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം. ഐഇഎല്‍ടിഎസ്/ഒഇടി സര്‍ട്ടിഫിക്കറ്റിന് 2025 നവംബര്‍ 15 വരെ സാധുതയും ഉണ്ടാകണം.

വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ് എന്നിവ സഹിതം നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ഒക്റ്റോബര്‍ 25നകം അപേക്ഷ നല്‍കാം. മുന്‍പ് നോര്‍ക്ക റൂട്ട്സിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളും പ്രസ്തുത റിക്രൂട്ട്മെന്‍റിന് പ്രത്യേകമായി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാര്‍ച്ചിനു ശേഷമുളള നിയമനങ്ങള്‍ക്കാണ് പരിഗണിക്കുക.

ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, എന്‍എംസി അപേക്ഷാ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്‍റിന് അര്‍ഹതയുണ്ടാകും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.

എന്‍എംസി രജിസ്ട്രേഷന് മുന്‍പ് 26,928 പൗണ്ടും എന്‍എംസി രജിസ്ട്രേഷന് ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും (30,420 37,030 പൗണ്ട്) 5,239 പൗണ്ട് മൂല്യമുള്ള 5 വര്‍ഷം വരെ സ്പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും.

വിശദവിവരങ്ങള്‍ക്ക് 0471~2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91~8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
- dated 22 Oct 2024

Comments:

Keywords: U.K. - Otta Nottathil - kerala_nurse_wales U.K. - Otta Nottathil - kerala_nurse_wales,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

UK_pr_denay_7_reasons_oct_09_2026
യൂ.കെ. യുകെയില്‍ പി.ആര്‍. (ILR) നേടാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക; പെര്‍മനന്റ് റസിഡന്‍സി നിരസിക്കപ്പെടാന്‍ ഇടയാക്കുന്ന 7 പ്രധാന കാരണങ്ങള്‍
emergency_landing_british_airways_flight_heathrow_oct_5_2026
യൂ.കെ. ആകാശത്ത് നടുക്കം ; 28,000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി ബ്രിട്ടീഷ് എയര്‍വേസ് വിമാനം ; ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് ; അടിയന്തര ലാന്‍ഡിംഗ് നടത്തി ബോയിംഗ് 777
BMA_food_donation_camp_on_2_nd_oct_gamdhi_jayanthi_2026
യൂ.കെ. വിശപ്പകറ്റാന്‍ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
യൂ.കെ. ബ്രിട്ടനില്‍ രാഷ്ട്രീയ അട്ടിമറി; പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍ രാജിവെച്ചു
യൂ.കെ. യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍
യൂ.കെ. യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍
യൂ.കെ. യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു