പുലര്‍ച്ചയോടെ മക്കളായ ലിസയും, ലൂയിസും ഉറങ്ങിയ സമയത്ത് വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് യുകെയിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. കാലില്‍ ശസ്ത്രക്രിയയ്ക്കായി സോണിയ 10 ദിവസത്തേക്ക് കോട്ടയത്ത് എത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച യുകെയിലെ വീട്ടില്‍ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.
മരണകാരണം വ്യക്തമല്ല. സോണിയയുടെ മൃതദേഹം പോസ്ററ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയം സ്വദേശിനിയായ സോണിയ സാറ ഐപ്പ്, റെസിച്ചിയിലെ അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായിരുന്നു.

Comments: