യൂറോപ്പില്‍ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ യാത്രാവിമാനം ഫ്രാന്‍സിലെ സൈനിക താവളത്തില്‍ അടിയന്തരമായി ഇറക്കി

News Photo 1 - Europe - Otta Nottathil - aer_lingus_flight_forced_to_land_bomb_threat_france_Nov_05_2026
പാരീസ് / റോം: യൂറോപ്യന്‍ വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് യാത്രാവിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. അയര്‍ലന്‍ഡിലെ ഡബ്ളിനില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്ക് പോവുകയായിരുന്ന ഐറിഷ് വിമാനക്കമ്പനിയായ 'എയര്‍ ലിംഗസിന്റെ' (Aer Lingus) വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫ്രാന്‍സിലെ സൈനിക വിമാനത്താവളത്തില്‍ വ്യാഴാഴ്ച അടിയന്തരമായി ഇറക്കിയത്.

രാവിലെ 6.25~ന് ഡബ്ളിനില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് അ320214 വിമാനത്തില്‍ 151 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ട് നോര്‍മണ്ടിയിലെ എവ്റൂ (�vreux) സൈനിക താവളത്തിലേക്ക് ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്ററ്യന്‍ ലെകോര്‍നുവിന്റെ ഓഫീസ് അറിയിച്ചു. ഫ്ലൈറ്റ് റഡാര്‍ (Flightradar) വിവരങ്ങള്‍ പ്രകാരം വിമാനം നിശ്ചിത പാതയില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് വ്യക്തമായിരുന്നു.

അകമ്പടിയായി ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍

ബോംബ് ഭീഷണി വിവരം ലഭിച്ച ഉടന്‍ തന്നെ ഫ്രഞ്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ആകാശത്തുയരുകയും യാത്രാവിമാനത്തിന് സുരക്ഷാ അകമ്പടി നല്‍കുകയും ചെയ്തു. വിമാനത്തെ സുരക്ഷിതമായി വഴിതിരിച്ചുവിടാന്‍ തങ്ങളുടെ ദൗത്യസംഘം ഉടനടി രംഗത്തിറങ്ങിയതായി ഫ്രഞ്ച് വ്യോമസേന വ്യക്തമാക്കി.

ആകാശത്ത് അല്പസമയം വട്ടമിട്ടു പറന്ന വിമാനം രാവിലെ പത്ത് മണിയോടെയാണ് നോര്‍മണ്ടിയിലെ സൈനിക വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. ഉടന്‍ തന്നെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് സൈനിക ബോംബ് സ്ക്വാഡ് വിമാനത്തില്‍ വിശദമായ പരിശോധനകള്‍ ആരംഭിച്ചു. ഇതിനിടെ വിമാനം എത്തേണ്ടിയിരുന്ന റോം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രാവിലെ 10.15 മുതല്‍ 10.45 വരെ അരമണിക്കൂറോളം നിര്‍ത്തിവെച്ചു. ഈ സമയത്ത് റോമില്‍ നിന്ന് വിമാനങ്ങളൊന്നും തന്നെ പുറപ്പെട്ടിരുന്നില്ല.

തുടര്‍ക്കഥയാകുന്ന ബോംബ് ഭീഷണികള്‍

യൂറോപ്യന്‍ വിമാനക്കമ്പനികള്‍ക്ക് നേരെ ഈ ആഴ്ച തുടര്‍ച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോട്ട് (LOT), എസ്.എ.എസ് (SAS), വിസ് എയര്‍ (Wizz Air), റയന്‍ എയര്‍ (Ryanair) തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിമാനങ്ങള്‍ക്കും സമാനമായ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. ലണ്ടനില്‍ നിന്നുള്ള ഒരു വിമാനം ഭീഷണിയെത്തുടര്‍ന്ന് വാര്‍സോയില്‍ അടിയന്തരമായി ഇറക്കുകയും, മറ്റൊരു സംഭവത്തില്‍ ഇറ്റാലിയന്‍ യുദ്ധവിമാനങ്ങള്‍ യാത്രാവിമാനത്തിന് അകമ്പടി നല്‍കുകയും ചെയ്തിരുന്നു. ആശ്വാസകരമെന്നു പറയട്ടെ, ഈ സംഭവങ്ങളിലൊന്നും തന്നെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

നിലവിലെ രാഷ്ട്രീയ~സുരക്ഷാ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ അട്ടിമറി ശ്രമങ്ങള്‍, ഡ്രോണ്‍ നുഴഞ്ഞുകയറ്റങ്ങള്‍, വ്യാജ ഭീഷണികള്‍ തുടങ്ങിയ 'ഹൈബ്രിഡ് ഭീഷണികള്‍'(Hybrid threats)വര്‍ദ്ധിച്ചുവരുന്നതായി യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- dated 05 Nov 2026

Comments:

Keywords: Europe - Otta Nottathil - aer_lingus_flight_forced_to_land_bomb_threat_france_Nov_05_2026 Europe - Otta Nottathil - aer_lingus_flight_forced_to_land_bomb_threat_france_Nov_05_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

cyber_attack_targeted_blood_bank_in_france_nov_04_2026
യൂറോപ്പ് ഫ്രാന്‍സിലെ ബ്ളഡ് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; രക്ത പ്ളാസ്മ തിളപ്പിച്ച് നശിപ്പിക്കാന്‍ നീക്കം; ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക ആക്രമണം
2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍
European_airports_targeted_by_bomb_threats_to_multiple_flights_nov_03_2026
യൂറോപ്പ് യൂറോപ്പിലെ വിമാനത്താവളങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി വ്യാജ ബോംബ് ഭീഷണി പരമ്പര; യുദ്ധവിമാനങ്ങള്‍ വരെ പറന്നുയര്‍ന്നു ; അടിയന്തര പരിശോധനകള്‍ക്കൊടുവില്‍ ആശ്വാസം
police_shoot_and_kill_deported_terrorist_nov_03_2026
യൂറോപ്പ് മ്യൂണിക്കിലെ ജൂത മ്യൂസിയം ആക്രമിക്കാന്‍ പദ്ധതിയിട്ട 18~കാരന്‍ ഭീകരനെ ബെല്‍ഗ്രേഡില്‍ വെടിവെച്ചുകൊന്നു; നാടുകടത്തിയത് ജര്‍മ്മനിയില്‍ നിന്ന്
pope_leo_XIV_praises_syro_malabar_community_growth_in_europe
യൂറോപ്പ് യൂറോപ്പിലെ സീറോമലബാര്‍ സഭയുടെ വളര്‍ച്ചയെ പ്രശംസിച്ച് മാര്‍പാപ്പ ; റോമില്‍ ഒരു പതിറ്റാണ്ടിന്റെ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി
petition_to_ban_TV_channel_c_news_France_nov_03_2026
യൂറോപ്പ് ഫ്രാന്‍സില്‍ വംശീയ അതിക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ചാനലിനെതിരെ പടയോട്ടം; നിരോധനം ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് അഞ്ചുലക്ഷത്തിലധികം പിന്തുണ