
ഫ്രാങ്ക്ഫര്‍ട്ട്/ബോഹും: ജര്‍മ്മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ദാരുണമായി ജീവന് നഷ്ടപ്പെട്ട മൂന്ന് മലയാളി യുവതീയുവാക്കളുടെയും ഭൗതികശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന സര്‍വീസ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ഡല്‍ഹി വഴിയാണ് മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (കൊച്ചി) എത്തിക്കുന്നത്.
കൊല്ലം പെരിനാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, എറണാകുളം കാലടി സ്വദേശി സിവിന് ജോണി എന്നിവരുടെ മൃതദേഹങ്ങള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെ 01:20~നും, ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബുവിന്റെ ഭൗതികശരീരം വെള്ളിയാഴ്ച രാത്രി 08:15~നും കൊച്ചിയിലെത്തിക്കും.
വിമാന സര്‍വീസ് സമയക്രമം (Flight Details) എല്ലാ സമയങ്ങളും അതാത് രാജ്യങ്ങളിലെ പ്രാദേശിക സമയമാണ്.
1. അഞ്ജലി ഷീല ജോയ്, 2. സിവിന് ജോണി:
ഒക്ടോബര്‍ 21 (ബുധനാഴ്ച): ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് രാത്രി 21:15~ന് എയര്‍ ഇന്ത്യ (AI2030) വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.
ഒക്ടോബര്‍ 22 (വ്യാഴാഴ്ച): രാവിലെ 10:40~ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും.
ഒക്ടോബര്‍ 22 (വ്യാഴാഴ്ച): ഡല്‍ഹിയില്‍ നിന്ന് രാത്രി 22:10~ന് എയര്‍ ഇന്ത്യ (AI2883) കണക്റ്റിംഗ് ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് പുറപ്പെടും.
കൊച്ചിയില്‍ എത്തുന്ന സമയം: ഒക്ടോബര്‍ 23 വെള്ളിയാഴ്ച പുലര്‍ച്ചെ 01:20 AMന് നെടുമ്പാശ്ശേരിയില്‍ എത്തും.
3. നോവ സാബു:
ഒക്ടോബര്‍ 22 (വ്യാഴാഴ്ച): ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് രാത്രി 21:15~ന് എയര്‍ ഇന്ത്യ (AI2030) വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും.
ഒക്ടോബര്‍ 23 (വെള്ളിയാഴ്ച): രാവിലെ 10:40~ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തും.
ഒക്ടോബര്‍ 23 (വെള്ളിയാഴ്ച): ഡല്‍ഹിയില്‍ നിന്ന് വൈകുന്നേരം 17:00~ന് എയര്‍ ഇന്ത്യ (AI1738) കണക്റ്റിംഗ് ഫ്ലൈറ്റില്‍ കൊച്ചിയിലേക്ക് പുറപ്പെടും.
കൊച്ചിയില്‍ എത്തുന്ന സമയം: ഒക്ടോബര്‍ 23 വെള്ളിയാഴ്ച രാത്രി 08:15 ജങന് നെടുമ്പാശ്ശേരിയില്‍ എത്തും.
വെള്ളിയാഴ്ച കൊച്ചിയിലെത്തിക്കുന്ന മൂന്നു പേരുടെയും മൃതദേഹങ്ങള്‍ അവരുടെ കുടുംബാങ്ങങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സംസ്കാരത്തിനായി അവരുടെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോകും. മൂന്നു മൃതദേഹങ്ങളും വീട്ടിലെത്തിക്കുന്നത് നോര്‍ക്ക റൂട്സ് വിട്ടുനല്‍കുന്ന ആംബുലന്‍സ് വഴിയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സര്‍വ ചെലവുകളും കേരള സര്‍ക്കാര്‍ (നോര്‍ക്ക) ആണ് വഹിക്കുന്നത്.

ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി; ഏകോപനവുമായി നോര്‍ക്ക
ദുരന്തം നടന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജര്‍മ്മന്‍ ക്രിമിനല്‍ പോലീസ്, ബോഹും സിവില്‍ രജിസ്ട്രേഷന് ഓഫീസ് (Standesamt), ഫ്രാങ്ക്ഫര്‍ട്ടിലെ ബെസ്ററാറ്റുങ്സ് ഇന്സ്ററിറ്റ്യൂട്ട് (ഫ്യൂണറല്‍ ഹോം), ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് എന്നിവരുടെ പൂര്‍ണ്ണ സഹകരണത്തോടെയാണ് സങ്കീര്‍ണ്ണമായ മുഴുവന്‍ നിയമ~രേഖാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത്.
കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ കാര്‍ഗോ~ട്രാന്‍സ്പോര്‍ട്ട് ചെലവുകളും പ്രവാസി ക്ഷേമ വകുപ്പായ നോര്‍ക്ക റൂട്ട്സ്
വിമാനത്താവളത്തില്‍ എത്തുന്ന ഭൗതികശരീരങ്ങള്‍ ഏറ്റുവാങ്ങി അതത് വീടുകളിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യങ്ങളും നോര്‍ക്കയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. നാടും വീടും വിട്ട് മറുനാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തി ദാരുണമായി പൊലിഞ്ഞുപോയ പ്രിയ മക്കളുടെ ചേതനയറ്റ ശരീരങ്ങള്‍ ഒരുനോക്ക് കാണാന്‍ കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും നാടും.

Comments: