ഫ്രാന്‍സില്‍ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി; കുതിച്ചുയരുന്ന കടബാധ്യതയും വായ്പാ പലിശയും യൂറോപ്യന്‍ വിപണിക്ക് കനത്ത ഭീഷണി

News Photo 1 - Europe - Otta Nottathil - france_debt_euro_zone_threat_nov_07_2026
പാരിസ് : കനത്ത കടക്കെണിയിലും രാഷ്ട്രീയ അനിശ്ചിതത്വത്തിലും വലയുന്ന ഫ്രാന്‍സില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. രാജ്യത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടയിലും വിദ്യാഭ്യാസ മേഖലയ്ക്കായി അധികമായി 4 ബില്യണ്‍ യൂറോ ചെലവഴിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പൊതുക്കടവും ഉയര്‍ന്ന പലിശനിരക്കും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍:

കൂറ്റന്‍ പൊതുക്കടവും കുറഞ്ഞ ക്രെഡിറ്റ് റേറ്റിംഗും: ഫ്രാന്‍സിന്റെ പൊതുക്കടം നിലവില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 120 ശതമാനത്തോളമാണ്. താരതമ്യേന ജര്‍മ്മനിയുടെ കടം ജിഡിപിയുടെ 65 ശതമാനം മാത്രമാണ്. ജര്‍മ്മനിക്ക് ഉയര്‍ന്ന 'ത്രിപ്പിള്‍ എ' (AAA) ക്രെഡിറ്റ് റേറ്റിംഗ് ഉള്ളപ്പോള്‍, ഫ്രാന്‍സിന്റെ റേറ്റിംഗ് അഅ, അ+ അല്ലെങ്കില്‍ അമ3 നിലവാരത്തിലാണ്. കൂടാതെ ഫ്രാന്‍സിന്റെ സാമ്പത്തിക മുന്നേറ്റം 'നെഗറ്റീവ്' ആയതിനാല്‍ ജര്‍മ്മനിയേക്കാള്‍ ഉയര്‍ന്ന പലിശനിരപ്പാണ് ഫ്രാന്‍സ് കടം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്നത്.

കുതിച്ചുയരുന്ന പലിശച്ചെലവുകള്‍: 2026~ല്‍ മാത്രം ഫ്രാന്‍സ് തന്റെ പൊതുക്കടത്തിന്റെ പലിശയായി 79 ബില്യണ്‍ യൂറോയിലേറെ നല്‍കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഈ തുക 2027~ഓടെ 91 ബില്യണ്‍ യൂറോ കവിയുമെന്നും, 2030~ഓടെ ഇത് 125 മുതല്‍ 132 ബില്യണ്‍ യൂറോ വരെ ഉയരാമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാഷ്ട്രീയ അനിശ്ചിതത്വവും രാഷ്ട്രീയക്കാരുടെ 'സാമ്പത്തിക കഥകളും': ഫ്രാന്‍സില്‍ കഴിഞ്ഞ അര നൂറ്റാണ്ടായി ബജറ്റ് കമ്മി തുടരുകയാണ്. 1974~ന് ശേഷം രാജ്യം ഒരിക്കല്‍ പോലും സന്തുലിതമായ ബജറ്റ് അവതരിപ്പിച്ചിട്ടില്ല. ഇതിനിടയില്‍ തീവ്ര വലതുപക്ഷ നേതാവ് മറീന്‍ ലെ പെന്‍ വിരമിക്കല്‍ പ്രായം കുറയ്ക്കുമെന്നും, തീവ്ര ഇടതുപക്ഷ നേതാവ് സെന്‍~ലൂക്ക് മെലെന്‍ചോണ്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ കത്തിച്ചുകളയാമെന്നുമൊക്കെയുള്ള അപ്രായോഗിക വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ കുറ്റപ്പെടുത്തുന്നു.

യൂറോപ്യന്‍ വിപണിക്ക് മേലുള്ള കാര്‍മേഘങ്ങള്‍:

യൂറോയുടെ വരവോടെ ഫ്രാന്‍സിന് എളുപ്പത്തില്‍ കുറഞ്ഞ പലിശയ്ക്ക് പണം ലഭിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യം ഫ്രാന്‍സിനെ മാത്രമല്ല, മൊത്തത്തിലുള്ള യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. കര്‍ശനമായ സാമ്പത്തിക തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ രാജ്യം വലിയൊരു സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിശകലന വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
- dated 07 Nov 2026

Comments:

Keywords: Europe - Otta Nottathil - france_debt_euro_zone_threat_nov_07_2026 Europe - Otta Nottathil - france_debt_euro_zone_threat_nov_07_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

pope_leo_XIV_trip_starts_to_south_america_Nov_06_2026
യൂറോപ്പ് ചരിത്രയാത്രയുമായി മാര്‍പാപ്പ ലിയോ പതിനാലാമന്‍; 12 ദിവസത്തെ ദക്ഷിണ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം; ആദ്യ ഘട്ടം ഉറുഗ്വേയില്‍
strike_over_higher_wages_france_Nov_05_2026
യൂറോപ്പ് ഉയര്‍ന്ന കൂലി ആവശ്യപ്പെട്ട് ഫ്രാന്‍സില്‍ വന്‍ തൊഴിലാളി സമരം ; തെരുവില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകള്‍; 70,000 പോലീസ് സേനയെ വിന്യവിച്ചു
bomb_threat_against_at_leat_14_flights_in_europe_Nov_05_2026
യൂറോപ്പ് യൂറോപ്പില്‍ ഞെട്ടല്‍ ; കുറഞ്ഞത് 20 യാത്രാവിമാനങ്ങള്‍ക്ക് നേരെ വന്‍ ബോംബ് ഭീഷണി ; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനങ്ങള്‍ അടിയന്തരമായി ഇറക്കി
aer_lingus_flight_forced_to_land_bomb_threat_france_Nov_05_2026
യൂറോപ്പ് യൂറോപ്പില്‍ വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി; യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ യാത്രാവിമാനം ഫ്രാന്‍സിലെ സൈനിക താവളത്തില്‍ അടിയന്തരമായി ഇറക്കി
cyber_attack_targeted_blood_bank_in_france_nov_04_2026
യൂറോപ്പ് ഫ്രാന്‍സിലെ ബ്ളഡ് ബാങ്കുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം; രക്ത പ്ളാസ്മ തിളപ്പിച്ച് നശിപ്പിക്കാന്‍ നീക്കം; ജര്‍മ്മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപക ആക്രമണം
2_millions_euro_bounty_on_cocaine_dutch_kingpin_increased_tenfold_Nov_03_2026
യൂറോപ്പ് 2 മില്യണ്‍ യൂറോ തലവിലയുള്ള ഡച്ച് കൊകൈ്കയിന്‍ ഡോണ്‍ സിയറ ലിയോണില്‍ സുഖസുഖിതമായി വാഴുന്നു ; കൊടുംകുറ്റവാളിയെ പിടികൂടാന്‍ കോടികളുടെ ഇനാം പ്രഖ്യാപിച്ച് യൂറോപ്പര്‍