ബര്‍ലിന്‍: ജര്‍മ്മനിയിലെ നിലവിലുള്ള പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പെന്‍ഷന്‍ കമ്മീഷന്റെ നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഈ പരിഷ്കാരങ്ങള്‍ ഒന്നുപോലും ഒഴിവാക്കാതെ എത്രയും വേഗം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ് ആവശ്യപ്പെട്ടു. കഴിഞ്ഞു.
ജര്‍മ്മനിയില്‍ ജീവിക്കുന്ന സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഈ പുതിയ നിയമങ്ങള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നത് എന്ന് പോയിന്റുകളായി താഴെ വിവരിക്കുന്നു: ആകെ 33 പോയിറ്റുകളാണ്. അഃില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇപ്പോള്‍ പറയുകയാണ്
1. വിരമിക്കല്‍ പ്രായം ഘട്ടംഘട്ടമായി ഉയര്‍ത്തും (ഞലശേൃലാലിേ അഴല)
നിലവില്‍ ജര്‍മ്മനിയില്‍ വിരമിക്കല്‍ പ്രായം 65~ല്‍ നിന്നും 67 ലേക്ക് ഉയര്‍ത്തി വരികയാണ്.എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം 2031 മുതല്‍ 2041 വരെയുള്ള കാലയളവില്‍ വിരമിക്കല്‍ പ്രായം 67.5 വയസ്സായി ഉയര്‍ത്തും.
ആയുര്‍ദൈര്‍ഘ്യം കൂടുന്നതനുസരിച്ച് ഇത് തുടര്‍ന്നും വര്‍ദ്ധിപ്പിക്കും. ഉദാഹരണത്തിന് 2051~ഓടെ ഇത് 68 വയസ്സും, 2091~ഓടെ 70 വയസ്സും ആയി ഉയര്‍ത്താനാണ് ശുപാര്‍ശ.
2. '63~ാം വയസ്സിലെ വിരമിക്കല്‍' (Rente mit 63) നിര്‍ത്തലാക്കും.
45 വര്‍ഷം വിഹിതം അടച്ചവര്‍ക്ക് കുറഞ്ഞ പ്രായത്തില്‍ മുഴുവന്‍ പെന്‍ഷനോടെയും വിരമിക്കാനുള്ള ആനുകൂല്യം പൂര്‍ണ്ണമായി നിര്‍ത്തലാക്കും.
ദീര്‍ഘകാലം ജോലി ചെയ്തവര്‍ക്ക് വിരമിക്കാനുള്ള കുറഞ്ഞ പ്രായപരിധി 63~ല്‍ നിന്നും 64 വയസ്സായി ഉയര്‍ത്തും.
എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ജോലി ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മെഡിക്കല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ ലഭിക്കും.
3. മിനി ജോബ് (Minijob) ചെയ്യുന്നവര്‍ക്കും പെന്‍ഷന്‍ വിഹിതം നിര്‍ബന്ധമാക്കി.
നിലവില്‍ മിനി ജോബ് ചെയ്യുന്നവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് പണമടയ്ക്കുന്നതില്‍ നിന്നും 'ഒഴിവാകാന്‍' (ഛുീേൗേ) അവസരമുണ്ടായിരുന്നു.
പുതിയ പരിഷ്കരണത്തോടെ എല്ലാ മിനി ജോലിക്കാരും നിര്‍ബന്ധമായും പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം. ഇതില്‍ നിന്നും ഒഴിവാകാന്‍ കഴിയില്ല (സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ഇതില്‍ ഇളവുണ്ടാകും).
4. സ്വീഡിഷ് മാതൃകയിലുള്ള നിക്ഷേപ ഫണ്ട് (Investment Fund)
പെന്‍ഷന്‍ ഫണ്ട് സുരക്ഷിതമാക്കാന്‍ 'സ്വീഡന്‍' മാതൃകയില്‍ തുക ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പുതിയ രീതിയാണ് വരുന്നത്.
ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേര്‍ന്ന് മാസവരുമാനത്തിന്റെ 2 ശതമാനം തുക അധികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കേണ്ടി വരും (രണ്ടു കൂട്ടരും പകുതി വീതം പങ്കിടണം).
കുട്ടികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച 'ഏര്‍ലി സ്ററാര്‍ട്ട് പെന്‍ഷന്‍' (Early Start Pension മാസം 10യൂറോ) പദ്ധതിയും ഇതിലേക്ക് ലയിപ്പിക്കും.
5. കൂടുതല്‍ ആളുകള്‍ പരിധിയിലേക്ക്; സിവില്‍ സര്‍വീസുകാര്‍ക്ക് നിയന്ത്രണം
ശമ്പളക്കാരായ ജീവനക്കാര്‍ക്ക് പുറമെ ഫ്രീലാന്‍സര്‍മാര്‍ (Selfemployed), രാഷ്ട്രീയക്കാര്‍, കമ്പനി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും ഇനി മുതല്‍ നിര്‍ബന്ധമായും പെന്‍ഷന്‍ ഫണ്ടിലേക്ക് പണമടയ്ക്കണം.
സ്വന്തമായി പ്രത്യേക പെന്‍ഷന്‍ സംവിധാനമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ (Beamten) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഇനി മുതല്‍ ജര്‍മ്മനിയില്‍ പുതിയ സിവില്‍ സര്‍വീസ് നിയമനങ്ങള്‍ (ആലമാലേ മുുീശിാേലിേെ) വന്‍തോതില്‍ വെട്ടിക്കുറയ്ക്കും.
6. പാര്‍ട്ട് ടൈം പെന്‍ഷന്‍ (ജമൃശേമഹ ഞലശേൃലാലിേ) വൈകും
ജോലിയില്‍ നിന്നും ഘട്ടംഘട്ടമായി വിരമിക്കാനുള്ള (Altersteilzeit) പ്രായപരിധി നിലവിലുള്ള 55 വയസ്സില്‍ നിന്നും 58 വയസ്സായി ഉയര്‍ത്തും.
ഇതിലെ ജനപ്രിയമായ 'ബ്ളോക്ക് മോഡല്‍' (ആഹീരസ ാീറലഹ) സംവിധാനം ഇനി മുതല്‍ അനുവദിക്കില്ല.
ഇനി എപ്പോള്‍ ഇത് നിയമമാകും?
ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ തന്നെ നിയമനിര്‍മ്മാണത്തിനുള്ള കരട് രേഖ തയ്യാറാക്കും. ഈ വര്‍ഷം അവസാനത്തോടെ (2026) പാര്‍ലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്ററാഗിലും (Bundestag) ബുണ്ടസ്റാത്തും (Bundesrat) വോട്ടിനിട്ട് പാസാക്കിയ ശേഷമാകും നിയമം പ്രാബല്യത്തില്‍ വരിക.
ഇതു സംബന്ധിച്ച പൂര്‍ണ്ണമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്ത ഒരു എക്സ്ക്ളൂസീവ് ഞങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിയ്ക്കും എന്നും കൂടി അറിയിക്കുന്നു.

Comments: