കൊളോണ്‍: ജര്‍മ്മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സിറോ~മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ജപമാല ആചരണസമാപനവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ഒക്ടോബര്‍ 10~ന് ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കൊളോണിലെ തിരുഹൃദയ ദേവാലയത്തില്‍ (Herz Jesu Kirche) ആണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.
ആഘോഷമായ ദിവ്യബലി, ജപമാല അര്‍പ്പണം, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദിക്ഷണം, തിരുശേഷിപ്പ് വന്ദനം, സ്നേഹവിരുന്ന് എന്നിവ ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരിക്കും. അനുഗ്രഹദായകമായ ഈ തിരുനാളിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി അധികാരികള്‍ അറിയിച്ചു.
സ്ഥലം:
Herz Jesu Kirche,
Danzierstr. 53, 51063 Koeln
Comments: