
കൊളോണ്‍: അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ആഗോള മലയാളികള്‍ക്കിടയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (WMC) ഗ്ളോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ബിസിനസ് മാഗ്നെറ്റും ചാരിറ്റി പ്രവര്‍ത്തകനുമായ ജോളി തടത്തിലിന് ഡബ്ള്യു.എം.സി യൂറോപ്പ് റീജിയനും ജര്‍മ്മന്‍ പ്രൊവിന്‍സും ചേര്‍ന്ന് ഉജ്ജ്വല ആദരമൊരുക്കി. ഡബ്ള്യു.എം.സി ജര്‍മ്മന്‍ പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗ്ളോബല്‍ പ്രസിഡന്റിനെയും ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയിലിനെയും ആദരിച്ചത്. കൊളോണ്‍ റ്യോസ്റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലിയ ഹാളില്‍ കൂടിയ യോഗത്തില്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു.

അമയ സോണി ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ജനറല്‍ പരിപാടി നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഡബ്ള്യു.എം.സി യൂറോപ്പ് റീജിയന് പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ചു. യൂറോപ്പ് റീജിയന് ചെയര്മാന് ജോളി പടയാട്ടില്‍ സന്ദേശം നല്കി സംസാരിച്ചു. ജോസ് കുമ്പിളുവേലില്‍ ആമുഖപ്രസംഗം നടി പരിപാടികളുടെ അവതാരകനായി.
ഗ്ളോബല്‍ പ്രസിഡന്റായി ചുമതലയേറ്റ ജോളി തടത്തിലിനെ യൂറോപ്പ് റീജിയന് ചെയര്മാന് ജോളി പടയാട്ടില്‍, റീജിയന് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.ഗ്ളോബല്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി മേടയിലിനെ യൂറോപ്പ് റീജിയന് പ്രസിഡന്റ് മേഴ്സി തടത്തില്‍, ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റ് ലിബിന് കാരുവള്ളില്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു ആദരവ് സമര്‍പ്പിച്ചു.

ഫാ. ജോസ് വടക്കേക്കര സിഎംഐ, ഡബ്ള്യുഎംസി മുന്‍ ഗ്ളോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറമ്പന്‍കുടി, യൂറോപ്പ് റീജിയന് വിമന്‍സ് ഫോറം പ്രസിഡന്റ് ലെയാ, ജര്‍മന്‍ പൊവിന്സ് വൈസ് പ്രസിഡന്റ് ചിനു പടയാട്ടില്‍, ജര്‍മന്‍ പ്രൊവിന്‍സ് ട്രഷറര്‍ റിഥിക്, ജര്‍മന്‍ പ്രൊവിന്‍സ് അസോസിയേറ്റ് സെക്രട്ടറി ജീസന്‍ മാളിയേക്കല്‍, അസോസിയേറ്റ് ട്രഷറര്‍ ജോസ് കുഴിപ്പള്ളി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

തുടര്‍ന്ന് ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍ മറുപടി പ്രസംഗം നടത്തി. ആഗോളതലത്തില്‍ മലയാളി സമൂഹത്തിന്റെ ഐക്യവും ക്ഷേമവും മുന്‍നിര്‍ത്തി ഡബ്ള്യു.എം.സി കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ആശംസകള്‍ നേര്‍ന്നു.

യൂറോപ്പ് റീജിയന് സെക്രട്ടറി ജോസ് കുമ്പിളുവേലില്‍ ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി നന്ദി അര്‍പ്പിച്ചു. യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും ജര്‍മ്മന്‍ പ്രൊവിന്‍സിലെ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചായസല്‍ക്കാരത്തോടെ പരിപാടികള്‍ സമാപിച്ചു.
ധജ9പ
മൂന്നു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തന പാരമ്പര്യമുള്ള ഡബ്ള്യുഎംസിയുടെ പതിനഞ്ചാമത് ഗ്ളോബല്‍ കോണ്ഫ്രന്സില് വെച്ച് ഐക്യകണ്ഠേനയാണ് ജോളി തടത്തില്‍ ഗ്ളോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ജോളി തടത്തില്‍ ഗ്ളോബല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഓഗസ്ററ് 21 മുതല്‍ 25 വരെ അമേരിക്കയിലെ ഡാളസിലാണ് ദൈ്വവാര്‍ഷിക ഗ്ളോബല്‍ സമ്മേളനം നടന്ന 1995 ജൂലൈ 3 നാണ് ന്യൂജേഴ്സിയില്‍ വെച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരിച്ചത്.

Comments: