എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വെട്ടിക്കുറച്ചതില്‍ പ്രതിഷേധം

News Photo 1 - Gulf - Otta Nottathil - airindiaexpress_baggage_limit_down
ദുബായ്: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനകമ്പനി ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡുവിന് പ്രവാസി ലീഗല്‍ സെല്‍ ഗ്ളോബല്‍ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം, ദുബായ് ചാപ്റ്റര്‍ അധ്യക്ഷന്‍ ടി.എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ നിവേദനം നല്‍കി.

ബാഗേജ് പരിധി 30 കിലോയില്‍ നിന്ന് 20 കിലോയായി കുറച്ചത് യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാണെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൈവശം കൊണ്ടുപോകുന്ന ലാപ്ടോപ്പിന് പോലും എയര്‍ഇന്ത്യ എക്സ്പ്രസ് ഇളവ് നല്‍കുന്നില്ല. എന്നാല്‍, മറ്റ് പല വിമാനകമ്പനികളും ലാപ്ടോപ്പിന് ഒഴിവ് നല്‍കുന്നുമുണ്ട്. ഇത്തരത്തില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് കൊണ്ടുവന്ന പുതിയ നയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകള്‍ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

സാധാരണക്കാരായ പ്രവാസികള്‍ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയര്‍ഇന്ത്യ എക്സ്പ്രസ് ഈ നയം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവാസി ലീഗല്‍ സെല്‍ അബുദാബി ചാപ്റ്റര്‍ പ്രസിഡന്‍റ് ജയ്പാല്‍ ചന്ദ്രസേനന്‍ പറഞ്ഞു.
- dated 08 Sep 2024

Comments:

Keywords: Gulf - Otta Nottathil - airindiaexpress_baggage_limit_down Gulf - Otta Nottathil - airindiaexpress_baggage_limit_down,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി