മറ്റു കുട്ടികളില്‍ നിന്ന് തനിക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു എന്നാണ് ഗേറ്റ്സ് പറയുന്നത്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഒരു സ്റേററ്റിനെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ അധ്യാപിക ആവശ്യപ്പെട്ടു. മറ്റ് കുട്ടികള്‍ 10 പേജിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കി. എന്നാല്‍ താനത് 200 പേജുകളിലായാണ് ചെയ്തതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
തന്റെ കാര്യത്തില്‍ അധ്യാപകര്‍ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. തന്റെ പെരുമാറ്റം മാതാപിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. ഉയര്‍ന്ന ഗ്രേഡ് ക്ളാസിലേക്ക് മാറ്റുന്നതിനെ കുറിച്ചുപോലും അവര്‍ സംശയിച്ചിരുന്നു. ചില ആളുകളുടെ മസ്തിഷ്കങ്ങളില്‍ വിവരം വ്യത്യസ്തമായി ഫോക്കസ് ചെയ്യുന്നുവെന്ന കാര്യം അക്കാലത്ത് മനസിലാക്കിയിരുന്നില്ല. എന്നാല്‍ ഒരു ജോലിയില്‍ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് തന്റെ കരിയറില്‍ സഹായിച്ചുവെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.

Comments: