ജോലി ആവശ്യത്തിന് വിദേശികള്‍ക്ക് കൂടുതലായി രാജ്യത്തെത്താന്‍ സൗകര്യം ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍. ദീര്‍ഘകാല വിസയുള്ളവര്‍ക്കു മാത്രമാണ് നേരത്തെ ഗ്രീസില്‍ നിന്ന് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
പ്രീ സ്ക്രീനിങ്ങിനു മാത്രം എട്ടാഴ്ചയോളം എടുത്തിരുന്ന സ്ഥാനത്താണ്, അത് ഒഴിവാക്കാനുള്ള സൗകര്യവും ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതില്ലാതെ നേരിട്ട് ബ്ളൂ കാര്‍ഡിന് അപേക്ഷിക്കാന്‍ ഇനി സാധിക്കുമെങ്കിലും, രേഖകളെല്ലാം കൃത്യമാണെന്ന് ഉറപ്പാക്കാനും അപേക്ഷ നിരാകരിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ പ്രീ സ്ക്രീനിങ് ഓപ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത് എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ പ്രീ സ്ക്രീനിങ് പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷ നല്കുകയായവും നല്ലത്. എട്ടാഴ്ച കാത്തിരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍ നേരിട്ടും അപേക്ഷിക്കാം.

Comments: