ഇസ്ളാംവിരുദ്ധ നയം മുഖമുദ്രയാക്കിയ ഗീര്‍റ്റ് വൈല്‍ഡേഴ്സിന്റെ പാര്‍ട്ടിയാണ് പുതിയ മുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കുന്നത്. യൂറോപ്യന്‍ യൂണിയന്റെ മൈഗ്രേഷന്‍ ചട്ടങ്ങളില്‍ നിന്നു പിന്‍മാറുന്നത് ഇവരുടെ സജീവ പരിഗണനയിലാണ്.
തീവ്ര വലതുപക്ഷ നിലപാടുകള്‍ക്ക് അനുസൃതമായി കുടിയേറ്റ നയവും അഭയാര്‍ഥിത്വ നയവും പൊളിച്ചെഴുതാന്‍ തന്നെയാണ് ശ്രമം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറു മാസമായപ്പോഴാണ് രാജ്യത്ത് മുന്നണി സംവിധാനം അന്തിമ രൂപത്തിലെത്തിയത്. മുന്നണി ധാരണയില്‍ തന്നെ അഭയാര്‍ഥിത്വ നയം മാറ്റുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്.
ഡച്ച് യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും, വിദേശ തൊഴിലാളികളെ രാജ്യത്ത് ജോലിക്കെടുക്കുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നാണ് സൂചന.

Comments: