എന്നാല്‍, യൂറോപ്പിന്റെ അതിരുകള്‍ ശക്തിപ്പെടുത്തുകയും, യൂണിയന്‍ അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നതിനൊപ്പം, മറ്റൊരു മേഖലയിലെ തൊഴിലാളികള്‍ക്കു കൂടി ഇതു പ്രതീക്ഷ പകരുന്നു. വലിയ തളര്‍ച്ച നേരിടുന്ന ജര്‍മനിയിലെ വാഹന നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിരോധ മേഖലയിലേക്ക് ജോലി മാറാനുള്ള സാധ്യതയാണ് തെളിയുന്നത്.
വരും വര്‍ഷങ്ങളില്‍ ആയുധ നിര്‍മാണ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ പാര്‍ലമെന്റ് തീരുമാനമെടുത്തു കഴിഞ്ഞു. ജര്‍മനിയിലെ ടാങ്ക് നിര്‍മാതാക്കളായ റൈന്‍മെറ്റല്‍, ക്രൂസ് മിസൈല്‍ നിര്‍മാതാക്കളായ ഡീല്‍ തുടങ്ങിയ കമ്പനികള്‍ റിക്രൂട്ട്മെന്റ് വര്‍ധിപ്പിക്കുകയാണ്. അതേസമയം, ഫോക്സ് വാഗന്‍ അടക്കമുള്ള ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയിലെ വമ്പന്‍മാര്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ നടത്തുകയും ചെയ്യുന്നു.
നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിവര്‍ഷം 72 ബില്യന്‍ യൂറോയാണ് പ്രതിരോധ മേഖലയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നത്. ഇതുവഴി യൂറോപ്പില്‍ മാത്രം 6.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കണക്കാക്കുന്നു. ഈ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വലിയ തോതിലാണ് വര്‍ധിക്കുന്നത്.
നിലവില്‍ ജിഡിപിയുടെ രണ്ട് ശതമാനം പ്രതിരോധ ആവശ്യങ്ങള്‍ക്കായി നീക്കിവയ്ക്കുക എന്നതാണ് നാറ്റോ മാര്‍ഗനിര്‍ദേശം. ഈ രീതിയില്‍ തുടര്‍ന്നാല്‍ പോലും 2030 ആകുന്നതോടെ ഒന്നര ലക്ഷത്തിലധികം വിദഗ്ധ തൊഴിലാളികളുടെ ആവശ്യം വരും. ഇത് രണ്ടര ശതമാനമായാല്‍ നാലര ലക്ഷത്തിലധികമായിരിക്കും തൊഴിലവസരങ്ങള്‍. മൂന്നു ശതമാനമായാല്‍ ഏഴര ലക്ഷത്തിലധികവും.
ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലായാണ് യൂറോപ്യന്‍ ആയുധ ~ പ്രതിരോധ മേഖല പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ആയുധ കയറ്റുമതിയില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനമുള്ള ജര്‍മനി പുതിയ സാഹചര്യത്തില്‍ ഒന്നാം സ്ഥാനത്തേക്കു വരാനുള്ള സാധ്യതയാണുള്ളത്. രാജ്യത്തെ പ്രതിരോധ മേഖലയില്‍ അറുപതിനായിരം പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു. പരോക്ഷമായി തൊണ്ണൂറായിരം പേര്‍ വേറെയും.

Comments: