മ്യൂണിച്ച്: പലസ്തീന്‍ രാഷ്ട്രം അടിയന്തരമായി തന്നെ സ്ഥാപിക്കപ്പെടണമെന്ന് യു.എസ്. സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ അഭിപ്രായപ്പെട്ടു. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജറുസലേം തലസ്ഥാനമായി രാഷ്ട്രം സ്ഥാപിക്കാന്‍ പലസ്തീന് എല്ലാ അവകാശവുമുണ്ടെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണ്‍ അസാലി അസൗമാനി പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ഇതിനോടു യോജിച്ചു.
Comments: