മിഡില്‍ ഈസ്ററ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ ടെഹ്റാനിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങള്‍ക്ക് സസ്പെന്ഷന് നീട്ടിയതിനാല്‍ തങ്ങളുടെ വിമാനങ്ങള്‍ ഇനി ഇറാനിയന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കില്ലെന്ന് ജര്‍മ്മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ അറിയിച്ചു.
""നിലവിലെ സ്ഥിതിഗതികള്‍ കാരണം, ലുഫ്താന്‍സ ടെഹ്റാനിലേക്കും പുറത്തേക്കും ഏപ്രില്‍ 18 വ്യാഴാഴ്ച വരെയാണ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്ന് കമ്പനി വക്താവ് പറഞ്ഞു.ലുഫ്ത്താന്‍സയുടെ അനുബന്ധ സ്ഥാപനമായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സും ഇക്കാര്യം വ്യക്തമാക്കിഏപ്രില് 6 മുതല്‍ ഇറാന്റെ തലസ്ഥാനത്തേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
സസ്പെന്‍ഷന്റെ പെട്ടെന്നുള്ള കാരണങ്ങള്‍ ലുഫ്താന്‍സ വെളിപ്പെടുത്തിയിട്ടില്ല.
രണ്ട് ഇറാനിയന്‍ ജനറല്‍മാരെ കൊലപ്പെടുത്തിയ സിറിയയില്‍ ഈ മാസം നടത്തിയ ആക്രമണത്തിന് ബദ്ധവൈരിയായ ഇസ്രായേലിനെ ഇറാന് കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കം.
ഒക്ടോബറില്‍ ഗാസ മുനമ്പില്‍ യുദ്ധം ആരംഭിച്ചതു മുതല്‍ സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Comments: