ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി ആക്സിഡെന്റില്‍ മരിച്ചു
Photo #1 - Germany - Otta Nottathil - malayalee_student_magdeburg_uni_dead
ബര്‍ലിന്‍: മാഗ്ഡെബുര്‍ഗ് OVGU യുണി(മാഗ്ഡെബുര്‍ഗ് ഓട്ടോ വോണ്‍ ഗ്യൂറിക്ക് യൂണിവേഴ്സിറ്റി) യിലെ ബയോമെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രവിശങ്കര്‍(27) മരിച്ചു. ബര്‍ലിന്‍ മെയിന്‍ റെയില്‍വേ സ്റേറഷനില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ രവിശങ്കര്‍ 2022 ലാണ് ജര്‍മനിയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ ബര്‍ലിനിലെ ഇന്‍ഡ്യന്‍ എംബസി പരേതന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് കുറ്റ്യാടി റിട്ട.ഡി.ഇ.ഒ കോവിലുമ്പാറ ചേലോട്ടില്ലത്ത് പി.സി.മോഹനന്റെയും കുറ്റ്യാഡി ഐഡിയല്‍ പബ്ളിക് സ്കൂള്‍ അദ്ധ്യാപിക ഒ.പി.ജയശ്രീയുടെയും മകനാണ് രവിശങ്കര്‍.

മാഗ്ഡെബുര്‍ഗ് ഓട്ടോ വോണ്‍ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ എംഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ രവിശങ്കര്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വിളിച്ച് ബര്‍ലിനിലേയ്ക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു.റെയില്‍വേ സ്റേറഷനില്‍ എത്തിയപ്പോഴും വിളിച്ചിരുന്നു എന്നു വീട്ടുകാര്‍ പറയുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതെയായപ്പോള്‍ സഹപാഠികളായ ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടുവെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് ഒരു മലയാളി വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെടുകയും പാലീസുമായി നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്.

പോസ്ററ്മോര്‍ട്ടം നടന്നെങ്കിലും സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വീട്ടുകാരെ അറിയിച്ചിട്ടില്ല എന്നാണ് അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. മലയാളി വിദ്യാര്‍ത്ഥികളുമായി യാതൊരുബന്ധവും പുലര്‍ത്തിയിരുന്നില്ല എന്ന് അവിടുത്തെ മലയാളി വിദ്യാര്‍ത്ഥികള്‍ പറയുന്നു. യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുമായും സൗഹൃദമില്ലാതെ ഒറ്റപ്പെട്ട ജവിതമായിരുന്നു രവിശങ്കറിന്റേതെന്ന് അവിടെയുള്ളവര്‍ പറയുന്നു. മുന്‍ കേരളത്തിലെ ടെക്നോ പാര്‍ക്കില്‍ രവിശങ്കര്‍ ജോലി ചെയ്തിട്ടുണ്ടെന്നും പറയുന്നു. എന്താണ് സംഭവിച്ചതെന്ന് മാഗ്ഡെബുര്‍ഗില്‍ ഉള്ളവര്‍ക്കോ ബര്‍ലിനില്‍ ഉള്ളവര്‍ക്കോ അറിയില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു സഹോദരിയുണ്ട് പരേതന്.
- dated 23 Jan 2025

Comments:

Keywords: Germany - Otta Nottathil - malayalee_student_magdeburg_uni_dead Germany - Otta Nottathil - malayalee_student_magdeburg_uni_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക
ജര്‍മ്മനിയില്‍ മുങ്ങിമരണം ; ഹൈഡല്‍ബര്‍ഗില്‍ നെക്കാര്‍ നദിയില്‍ മലയാളി മാസ്ററര്‍ ബിരുദ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
ജര്‍മനിയുടെ "ലോകകപ്പ് ദുരന്തം"ത്തില്‍ ഞെട്ടി ആരാധകര്‍
ഒരു വിട്ടുവീഴ്ചയുമില്ല 33 ശുപാര്‍ശകളും അതേപടി നടപ്പിലാക്കും ജര്‍മ്മനിയില്‍ വിപ്ളവകരമായ പെന്‍ഷന്‍ പ്രഖ്യാപനവുമായി ചാന്‍സലര്‍
ജര്‍മ്മനിയില്‍ 'മിനി ജോബ്' സംവിധാനം നിര്‍ത്തലാക്കുന്നു ആരെയൊക്കെ ബാധിയ്ക്കും രക്ഷപെടാന്‍ മറ്റുവഴിയുണ്ടോ
ജര്‍മ്മനിയില്‍ ചരിത്രപരമായ ആരോഗ്യ പരിഷ്കരണം ഇന്‍ഷുറന്‍സ് തുകയില്‍ വന്‍ മാറ്റങ്ങള്‍ മരുന്നുകള്‍ക്ക് വില കൂടും