ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ബില്ലിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും രാജ്യത്ത് ഉയരുന്നുണ്ട്. ഭരണഘടനാവിരുദ്ധമാണിതെന്നും, കൂട്ട നാടുകടത്തലിനു കളമൊരുക്കുന്നതാണ് ബില്ലെന്നും ഒരു വിഭാഗം വാദിക്കുന്നു.
കഴിഞ്ഞ വര്‍ഷം നെതര്‍ലന്‍ഡ്സില്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള അപേക്ഷകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2022ലേതിനെ അപേക്ഷിച്ച് ഇരട്ടി അപേക്ഷകളാണ് 2023ല്‍ പരിഗണിക്കപ്പെട്ടത്. ഇതില്‍ അംഗീകരിച്ച അപേക്ഷകളുടെ എണ്ണം 78 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി കുറയുകയും ചെയ്തു.

Comments: