നൂപുര്‍ ശര്‍മയ്ക്ക് താന്‍ വ്യക്തിപരമായി പിന്തുണ അറിയിച്ചെന്നും ലോകത്ത് സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരെല്ലാം അവരെ പിന്തുണയ്ക്കുമെന്നും ഡച്ച് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നിലുള്ള വില്‍ഡേഴ്സ് പറഞ്ഞു.
ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ നൂപുര്‍ ശര്‍മയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
2023 നവംബറില്‍ നടന്ന നെതര്‍ലന്‍ഡ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുമായി യൂറോപ്പിനെ ഞെട്ടിച്ചിരുന്നു വില്‍ഡേഴ്സിന്‍റെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളെ പരസ്യമായി പിന്തുണച്ചിരുന്നു വില്‍ഡേഴ്സ്.

Comments: