SMCC ഡബ്ളിന്‍ റീജണല്‍ ട്രസ്ററി ബെന്നി ജോണ്‍ ,ട്രസ്ററി സെക്രട്ടറി ജിമ്മി ആന്റണി,എന്നിവരുടെ സാന്നിധ്യത്തില്‍ സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ ഉല്‍ഘാടനം പിതൃവേദിയുടെ റീജണല്‍ ഡയറക്ടര്‍ റവ.ഫാ സിജോ ജോണ്‍ വെങ്കിട്ടക്കല്‍ നടത്തും. റവ.ഫാ. സെബാന്‍ സെബാസ്ററ്യന്‍, റവ ഫാ.ബൈജു കണ്ണംപിള്ളി എന്നിവര്‍ അനുഗ്രഹ സന്ദേശവും, സഭായോഗം ട്രസ്ററി സെക്രട്ടറി ബിനോയി ജോസ്, SMCC ജോയിന്റ് സെക്രട്ടറി ടോം ജോസ്, സീജോ കാച്ചപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും സീറോ മലബാര്‍ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ ഫാ ജോസഫ് മാത്യു ഓലിയകാട്ടില്‍ നിര്‍വഹിക്കും.
42 ടീമുകള്‍ പങ്കെടുക്കുന്ന ആവേശകരമായ മത്സരത്തിലെ ഒന്നാം സ്ഥാനത്ത് എത്തുന്ന വിജയികള്‍ക്ക് ഇമ്മാനുവേല്‍ തെങ്ങുംപള്ളിയുടെ ഉടമസ്ഥതയിലുള്ള Eurasia Supermarket ല്‍ പ്രവര്‍ത്തിക്കുന്ന Spice Village Indian Cuisine നല്‍കുന്ന 501 യൂറോയും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും നല്‍കും. രണ്ടാമതായി എത്തുന്ന വിജയിക്ക് 301 യൂറോ ക്യാഷ് ൈ്രപസ് 'അയര്‍ലണ്ടില്‍ വിശ്വസ്ഥയിലും ഗുണമേന്മയിലും ഒന്നാമതായി നിലകൊള്ളുഇന്ന മലയാളികള്‍ നേതൃത്വം കൊടുക്കുന്ന '' BLUECHIPS TILES കമ്പനി സ്പോണ്‍സര്‍ ചെയ്യുന്ന 301 യൂറോ ക്യാഷ് ൈ്രപസും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും , മൂന്നാം സ്ഥാനക്കാര്‍ക്ക് മലയാളിയുടെ നേതൃത്വത്തില്‍ പ്രമുഖ കാര്‍ സെയില്‍ സ്ഥാപനമായ Auto Expert Dublin Car sales & Service DSa Sunny Jose സ്പോണ്‍സര്‍ ചെയ്യുന്ന ([email protected] ) 201 യൂറോ ക്യാഷ് ൈ്രപസും സീറോ മലബാര്‍ പിതൃവേദിയുടെ എവര്‍ ട്രോളിംഗ് ട്രോഫിയും നല്‍കുന്നു. പ്ളെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് വിജയിക്ക് വിന്‍സന്റ് നിരപ്പേല്‍ നല്‍കുന്ന 101 യൂറോയുടെ ക്യാഷ് ൈ്രപസും നല്‍കുന്നു.
സൂപ്പര്‍ ഡാഡ് മത്സരത്തിന്റെ രജിസ്ട്രേഷന്‍ രാവിലെ കൃത്യം 9.30 ന് ആരംഭിക്കും. ഡബ്ളിന്‍ റീജിയന്‍ പിതൃവേദി ഒരുക്കുന്ന സൂപ്പര്‍ ഡാഡ് ബാഡ്മിന്റണ്‍ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിതൃവേദിയുടെ റീജണല്‍ ഡയറക്ടര്‍ റവ .ഫാ സിജോ ജോണ്‍ വെങ്കിട്ടക്കല്‍ അറിയിച്ചു.
For further information please Contact Siby 0894488895 Jithu ? 0870619820.

Comments: