ജര്‍മ്മനിയില്‍ ശക്തമായ കാറ്റും ചിലപ്പോള്‍ കൊടുങ്കാറ്റും ഉണ്ടാവും.
വ്യാഴാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച വരെ പടിഞ്ഞാറന്‍ യൂറോപ്പിലും തുടര്‍ന്ന് ജര്‍മനിയിലും ചുഴലിക്കാറ്റ് വീശുമെന്ന് നിലവിലെ പ്രവചനങ്ങള്‍.
രണ്ട് കൊടുങ്കാറ്റുകളും തുടക്കത്തില്‍ 'ബോംബ് ചുഴലിക്കാറ്റുകളായി' വികസിക്കും. ആദ്യത്തേത് വ്യാഴാഴ്ച മുതല്‍ വെള്ളി വരെയും പിന്നീട് മറ്റൊന്ന് ശനിയാഴ്ച മുതല്‍ ഞായര്‍ വരെയും രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കന്‍~റൈന്‍ വെസ്ററ്ഫാലിയ, ബാഡന്‍~വുര്‍ട്ടംബര്‍ഗ്, വടക്കന്‍ തീരത്ത് വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നുണ്ട്. കൊടുങ്കാറ്റിന്റെ സമയത്ത് മണിക്കൂറില്‍ 200 മുതല്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

Comments: