സ്പേസ് എക്സില്‍ നിന്നും അയച്ച ക്രൂ 10 ഐഎസ്എസില്‍ എത്തിയതിനു ശേഷം നടക്കുന്ന പരമ്പരാഗത കൈമാറ്റച്ചടങ്ങിനു ശേഷമാകും മാര്‍ച്ച് 19ന് സുനിതയും ബുച്ചും പുറപ്പെടുകയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ക്രൂ 10 പറന്നുയരും മുമ്പ് ഭൂമിയിലെ നാസ കേന്ദ്രത്തിലെ ബഹിരാകാശ യാത്രികര്‍ പറഞ്ഞത് എല്ലാവര്‍ക്കും പിരിമുറുക്കം നിറഞ്ഞ ദിനം എന്നാണ്. എന്നാല്‍ വാഹനത്തില്‍ ഉള്ളവര്‍ക്ക് അത് ആവേശഭരിതമായ യാത്രയായിരുന്നു.
ഇന്ത്യന്‍ സമയം മാര്‍ച്ച് 16 രാവിലെ എട്ടു മണിക്ക് ക്രൂ 10 ഐഎസ്എസില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേരത്തെ എത്തേണ്ടതായിരുന്നു. ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ളാമ്പ് ആം ഉള്ള ഹൈഡ്രോളിക് സിസ്ററം പ്രശ്നം കാരണം13 നടക്കേണ്ടിയിരുന്ന ക്രൂ 10 മിഷന്‍ മാറ്റി വയ്ക്കേണ്ടി വന്നതിനാലാണ് ഇപ്പോള്‍ വൈകി പുറപ്പെട്ടത്.
നാസ ബഹിരാകാശ യാത്രികരായ ആന്‍ മക് ലൈയ്ന്‍, നിക്കോള്‍ അയേഴ്സ്,ജാക്സയുടെ തകുയ ഒനിഷി, റോസ്കോമോസിന്‍റെ കിറില്‍ പെസ്കോവ് എന്നിവരാണ് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകത്തില്‍ ഉള്ളത്. മടക്കയാത്രയ്ക്കു മുന്നോടിയായി സുനിത വില്യംസ് റഷ്യന്‍ ബഹിരാകാശ യാത്രികനായ അലക്സി ഒവ്ചിനിന് ഐഎസ്എസ് കമാന്‍ഡ് ഔപചാരികമായി കൈമാറി. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരോടൊപ്പം ആയിരിക്കും സുനിതയും ബുച്ചും മാര്‍ച്ച് 19ന് സ്റേറഷനില്‍ നിന്ന് പുറപ്പെടുന്നത്.

Comments: