ശനിയാഴ്ചയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്കു പുറപ്പെട്ടത്. ഫ്ളോറിഡയിലെ കേപ് കാനവറലില്‍ നിന്നായിരുന്നു വിക്ഷേപണം. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ നിക്കും അലക്സാന്‍ഡറും സുനിത വില്യംസിനെയും ബുച്ച്മോറിനെയും ആലിംഗനം ചെയ്യുന്ന വിഡിയോ നാസ പുറത്തുവിട്ടു.
2025 ഫെബ്രുവരിയിലാണ് സുനിതയും ബുച്ച്മോറും ഭൂമിയിലേക്ക് തിരിച്ചെത്തുക. അതുവരെ നിക്കും അലക്സാന്‍ഡറും അവര്‍ക്കൊപ്പം നിലയത്തില്‍ തുടരും. ഫ്രീഡം എന്നാണ് ഡ്രാഗണ്‍ പേടകത്തിന് നല്‍കിയിട്ടുള്ള പേര്. ജൂണ്‍ 5നാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സ്ററാര്‍ലൈനര്‍ പേടകത്തില്‍ സുനിതയും ബുച്ച്മോറും ഐഎസ്എസിലെത്തിയത്. പേടകത്തില്‍ ഹീലിയം ചോര്‍ച്ചയുണ്ടായതോടെയാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.

Comments: