''ചൊവ്വാഴ്ച പ്രസിഡന്റ് പുടിനുമായി സംസാരിക്കുന്നുണ്ട്. എന്തെങ്കിലും പ്രഖ്യാപനം നടത്താനാകുമോ എന്ന് നമുക്കു കാണാം'', ട്രംപ് പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ ചര്‍ച്ചയ്ക്കു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നെന്നു യുഎസ് അധികൃതര്‍.
ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്ററീവ് വിറ്റ്കോഫ് അടുത്തിടെ മോസ്കോ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ട്രംപിന്റെ നീക്കങ്ങളെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോഴും സംശയത്തോടെയാണു കാണുന്നത്. യുക്രെയ്നോട് കടുത്ത നിലപാടും റഷ്യയോട് അയഞ്ഞ സമീപനവും സ്വീകരിക്കുന്ന ട്രംപിന്റെ തന്ത്രം എന്താണെന്നതില്‍ യൂറോപ്പിന് ആശങ്കയുണ്ട്.

Comments: