50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യന്‍ യൂണിയന്‍ അറിയിച്ചത്. ട്രൂത്ത് സോഷ്യലിലെ പോസ്ററിലാണ് ട്രംപ് ഇതിനോടു പ്രതകരിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള മദ്യം ഉള്‍പ്പടെയുള്ളവക്ക് 200 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അധിക തീരുവ ഏര്‍പ്പെടുത്തിയ നടപടി യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഷാംപെയ്ന്‍, വൈന്‍ തുടങ്ങിയ മദ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തും. ഇത് യു.എസിലെ വൈന്‍ ഷാംപെയ്ന്‍ വ്യവസായത്തിന് ഗുണകരമാവുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറ്റ് രാജ്യങ്ങള്‍ ഞങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുകയായിരുന്നു. ഇനി ഞങ്ങളുടെ ഊഴമാണ്. യൂറോപ്യന്‍ യൂണിയന്‍, ചൈന ബ്രസീല്‍, ഇന്ത്യ, മെക്സികോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ഞങ്ങള്‍ക്കുമേല്‍ എത്ര നികുതിയാണോ ചുമത്തുന്നത് അത്ര തന്നെ അവര്‍ക്കുമേലും ചുമത്തും. ഞങ്ങളെ മാര്‍ക്കറ്റില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോയാല്‍ ഞങ്ങളും അത് തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

Comments: