കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഓഗസ്ററ് വരെ നടത്തിയ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് ബോട്ടുകളെ ഉപയോഗിച്ച് അനധികൃതമായി വിസ അപ്പോയിന്റ്മെന്റ് ഇന്റര്‍വ്യൂവിനായുള്ള സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്നതായി കണ്ടെത്തിയത്. യഥാര്‍ഥ അപേക്ഷകര്‍ക്ക് ഈ സ്ളോട്ടുകള്‍ ബുക്ക് ആയതായി അറിയിപ്പ് ലഭിക്കും. നിശ്ചിത സമയത്തിനുള്ളില്‍ യുഎസില്‍ എത്തേണ്ടവര്‍ വിസ ഏജന്റുമാര്‍ക്ക് വന്‍തുക നല്കി ഈ സ്ളോട്ടുകള്‍ സ്വന്തമാക്കേണ്ടി വരും.
35,000 രൂപ വരെ വിസ സ്ളോട്ടിനു വേണ്ടി എജന്റുമാര്‍ക്ക് നല്കിയവര് ഉണ്ട്. 30 ഏജന്റുകള്‍ അടങ്ങുന്ന ശൃംഖല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പല ഐപി അഡ്രസുകളിലൂടെ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് അപ്പോയിന്റ്മെന്റ് സ്ളോട്ടുകള്‍ ബുക്ക് ചെയ്തിരുന്നത്.വിസ കണ്‍സള്‍ട്ടന്റുമാര്‍, രേഖകള്‍ നിര്‍മിക്കുന്നവര്‍, പാസ്പോര്‍ട്ട് ഡെലിവറി സര്‍വീസ്, എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ്സ് എന്നിവരുമായി തട്ടിപ്പുസംഘത്തിന് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെക്കുറിച്ച് യുഎസ് എംബസി വിവരം നല്‍കിയതിനു പിന്നാലെ ഫെബ്രുവരി 27ന് ഡല്‍ഹി പൊലീസ് നിരവധി വിസ, പാസ്പോര്‍ട്ട് ഏജന്റുമാര്‍ക്കെതിരേ കേസ് രജിസ്ററര്‍ ചെയ്തിരുന്നു.

Comments: