
ജൂലൈ 31 ന്, ഇസ്രായേല്‍ ഹമാസ് നേതാവ് ഇസ്മയീല്‍ ഹനിയയെ ടെഹ്റാനില്‍ വച്ചും, ഹിസ്ബുള്ളയുടെ സീനിയര്‍ കമാന്‍ഡര്‍ ഫുയദ് ഷുക്കറിനെ ലെബനനില്‍ വെച്ചും കൊലപ്പെടുത്തിയതോടെ ഇറാന്‍ പരമോന്നത നേതാവ് ഖൊമെയ്നി അടക്കമുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടു. തങ്ങളുടെ കോട്ടയില്‍ കയറി മുഖ്യ നേതാക്കളെ ഇസ്രയേല്‍ വധിച്ചത് ഇറാനെയും അച്ചുതണ്ടിനെയും കുറച്ചൊന്നുമല്ല ആശങ്കയില്‍ ആഴ്ത്തിയത്. ഇസ്രയേലിനെതിരെ പ്രതിരോധം ആലോചിക്കാന്‍ ഒരു യോഗം ചേരാന്‍ പോലും ആകാത്ത അവസ്ഥയിലാണിപ്പോള്‍ ഇറാനും സഖ്യകക്ഷികളും.
പിരിമുറുക്കം രൂക്ഷമായതോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടി നിറുത്തല്‍ ശ്രമങ്ങളെ പിന്തുണച്ച് സംയുക്ത പ്രസ്താവനയുമായി യുഎസ് ഉള്‍പ്പടെ അഞ്ചു ലോക നേതാക്കള്‍ ഇറാനോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അമെരിക്കയെ കൂടാതെ, യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളാണ് സംഘര്‍ഷം ലഘൂകരിക്കാനും കൂടുതല്‍ അക്രമങ്ങള്‍ തടയാനും ശ്രമിക്കുന്നത്.
സൈനിക ഇടപെടല്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മറും ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും പുതിയ ഇറാന്‍ പ്രസിഡന്‍റ് മസൗദ് പെസെഷ്കിയാനുമായി ചര്‍ച്ച നടത്തി. ഈജിപ്തിന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ച വ്യാഴാഴ്ച പുനരാരംഭിക്കാനിരിക്കെ, അതിനു മുമ്പേ തന്നെ ഇറാന്‍ ആക്രമണം നടത്തിയേക്കും എന്ന് വൈറ്റ് ഹൗസ് ഇസ്രയേലിനു മുന്നറിയിപ്പു നല്‍കി.അത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് കാലതാമസം വരുത്തിയേക്കും.

Comments: