യുകെയിലേക്കും യൂറോപ്പിലേക്കും പോകുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍

News Photo 1 - Europe - Otta Nottathil - visa_on_arrival_uae
ദുബായ്: യു.കെയിലേക്കും യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) രാജ്യങ്ങളിലേക്കും ടൂറിസ്ററ് വിസയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയില്‍ എത്തുമ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്, കസ്ററംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുന്‍പ് ഇത് യുഎസ് താമസ വിസയോ ടൂറിസ്ററ് വിസയോ ഉള്ളവര്‍ക്കും യു.കെയിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും റെസിഡന്‍സിയുള്ളവര്‍ക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ.

അപേക്ഷകന്‍റെ വിസയ്ക്കും പാസ്പോര്‍ട്ടിനും കുറഞ്ഞത് ആറ് മാസത്തെ സാധുത വേണം. യോഗ്യതയുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് 250 ദിര്‍ഹമിന് 60 ദിവസത്തെ വിസ ഇപ്പോള്‍ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സേവനങ്ങളുടെ പുതുക്കിയ ഫീസ് നിരക്കുകളും അതോറിറ്റി പ്രഖ്യാപിച്ചു. യു.എസ്, ഇ.യു രാജ്യങ്ങള്‍, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള വിസ, റെസിഡന്‍സികള്‍ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ എന്‍ട്രി വിസയ്ക്കുള്ള ഫീസ് 100 ദിര്‍ഹമാണ്. വിസ 14 ദിവസത്തേക്ക് കൂടി നീട്ടുന്നതിന് 250 ദിര്‍ഹം കൂടി നല്‍കണം.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘ കാല പങ്കാളിത്തത്തിന്‍റെ ഭാഗമായിട്ടാണ് കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം നല്‍കുന്നതെന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു. സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങളെയും സംരംഭകരെയും പ്രതിഭകളെയും ആകര്‍ഷിക്കുന്നതിനും ആഗോള വിനോദ സഞ്ചാര, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ഉയര്‍ത്താനുമുള്ള നേതൃത്വത്തിന്‍റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
- dated 22 Oct 2024

Comments:

Keywords: Europe - Otta Nottathil - visa_on_arrival_uae Europe - Otta Nottathil - visa_on_arrival_uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

യൂറോപ്പ് ഫ്രാന്‍സില്‍ ഇളകിമറിഞ്ഞ് വിദ്യാര്‍ഥി പ്രക്ഷോഭം; അക്രമപരമ്പരയായി മാറി വിദ്യാര്‍ഥി സമരം, പൊലീസിനും ജനങ്ങള്‍ക്കും നേരെ ക്രൂരമായ കയ്യേറ്റം
France_400_schools_closed_as_student_protests_continue
യൂറോപ്പ് ഫ്രാന്‍സില്‍ കത്തുന്നു; 400~ലധികം സ്കൂളുകള്‍ പൂട്ടി വിദ്യാര്‍ത്ഥി സമരം; 2,000 പേര്‍ അറസ്ററില്‍
World_s_cleanest_airlines_Taiwan_s_Starlux_Airlines_ranks_first_Asian_airlines_dominate_the_list
യൂറോപ്പ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനക്കമ്പനികള്‍: തായ്വാന്റെ സ്ററാര്‍ലക്സ് എയര്‍ലൈന്‍സ് ഒന്നാമത്; പട്ടികയില്‍ ഏഷ്യന്‍ ആധിപത്യം
യൂറോപ്പ് ഇയുവില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന് ജൂലൈ മുതല്‍ അധിക നികുതി ചെറിയ പാഴ്സലുകള്‍ക്ക് 6 യൂറോ കസ്ററംസ് ഡ്യൂട്ടി നല്‍കണം
യൂറോപ്പ് വത്തിക്കാനില്‍ ഹൃദയം കവര്‍ന്ന് 'മാലാഖക്കുട്ടി'
യൂറോപ്പ് ജി7 ഉച്ചകോടിക്ക് പിന്നാലെ നയതന്ത്ര യുദ്ധം; ട്രംപും മെലോണിയും തമ്മില്‍ 'സെല്‍ഫി' തര്‍ക്കം
യൂറോപ്പ് ഇയു ബജറ്റ് തുക 'അതിഭീമം'; വെട്ടിച്ചുരുക്കണമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സ്