
യുഎസ് കമ്പനികളില്‍നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ സ്പെയര്‍പാര്‍ട്സോ വാങ്ങരുതെന്നും ചൈന സര്‍ക്കാര്‍ രാജ്യത്തെ എയര്‍ലൈനുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുഎസിന്‍റെ താരിഫ് യുദ്ധത്തിനു മറുപടിയായി, യുഎസ് ഉത്പന്നങ്ങള്‍ക്കു മേല്‍ ചൈന നേരത്തെ തന്നെ 125 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുഎസ് കമ്പനികള്‍ നിര്‍മിച്ച വിമാനങ്ങളോ സ്പെയര്‍ പാര്‍ട്സോ വാങ്ങാന്‍ ചൈനീസ് എയര്‍ലൈനുകള്‍ ഇരട്ടി വില നല്‍കേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.
ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ഈ പശ്ചാത്തലത്തില്‍ ബോയിങ്ങിന് ഉപരോധം ഏര്‍പ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കും.
അടുത്ത 20 വര്‍ഷത്തേക്ക് ലോകത്ത് ആവശ്യം വരുന്ന ആകെ വിമാനങ്ങളില്‍ 20 ശതമാനവും ചൈനയ്ക്കു വേണ്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ബോയിങ് നിര്‍മിച്ച വിമാനങ്ങളില്‍ 25 ശതമാനവും 2018ല്‍ ചൈനയിലേക്കാണ് വിറ്റത്.

Comments: