
ഒരു വര്‍ഷം നീണ്ട വാദപ്രതിവാദത്തിനു ശേഷമാണ് ജഡ്ജി അമിത് മേത്ത കഴിഞ്ഞ വര്‍ഷം ഓഗസ്ററ് അഞ്ചിന് വിധി പ്രസ്താവിച്ചത്. ഈ കേസില്‍ മികച്ച പരിഹാരം തീരുമാനിക്കുന്നതിന് സര്‍ക്കാരിന്‍റെയും കമ്പനിയുടെയും വാദം കേള്‍ക്കുകയാണ് ഇപ്പോള്‍ കോടതി.
ഓഗസ്ററില്‍ വന്ന കോടതി വിധിക്കു പിന്നാലെ നീതിന്യായ വകുപ്പ് ഗൂഗിളിനെ വിഭജിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം വേനല്‍ക്കാലത്തിനു മുമ്പു തന്നെ ഇക്കാര്യത്തില്‍ തീരുമാനമാകും എന്നാണ് കരുതുന്നത്.
ക്രോം വെബ് ബ്രൗസര്‍ വില്‍ക്കാന്‍ ഗൂഗിളിനെ കോടതി നിര്‍ബന്ധിക്കണം എന്നാണ് സര്‍ക്കാരിന്‍റെ വാദം. ബ്രൗസര്‍ വിപണിയില്‍ മത്സരം പുനരാരംഭിക്കാന്‍ കോടതി ആഗ്രഹിക്കുന്നെങ്കില്‍ ഗൂഗിളിന്‍റെ എതിരാളികളെ സഹായിക്കണം എന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.
ഗൂഗിളിന്‍റെ സെര്‍ച്ച് എന്‍ജിനെ വെബ് ബ്രൗസറുകളിലും സ്മാര്‍ട്ട് ഫോണുകളിലും ഓട്ടോ മാറ്റിക്കായി ഉള്‍പ്പെടുത്തുന്നതിന് ആപ്പിള്‍, മോസില്ല, സാംസങ് പോലുളള സ്ഥാപനങ്ങളുമായി ഗൂഗിള്‍ ഏര്‍പ്പെട്ടിരിക്കുന്ന കരാറുകള്‍ കോടതി പരിശോധിക്കണമെന്നും കമ്പനിക്കെതിരായി സര്‍ക്കാര്‍ നല്‍കിയ കേസിന്‍റ ഹൃദയഭാഗം അതാണെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
എന്തു തന്നെയായാലും യുഎസ് സര്‍ക്കാരും ഗൂഗിളും തമ്മിലുള്ള ഈ നിയമയുദ്ധം കമ്പനിയുടെ ഘടന തന്നെ മാറ്റാന്‍ ശേഷിയുള്ളതാണ്.
സെര്‍ച്ച് എന്‍ജിന്‍ മാത്രമല്ല, ഗൂഗിളിന്‍റെ പരസ്യ വിതരണം, പ്ളേ സ്റേറാര്‍ എന്നിവയുമായി ബന്ധപ്പെട്ടും യുഎസിലും ആഗോള തലത്തിലും നിരവധി കേസുകളാണുള്ളത്. ഈ കേസുകളില്‍ മിക്കതിലും വന്നിട്ടുള്ള കോടതി വിധികള്‍ ഗൂഗിളിന് എതിരെയുമാണ്.

Comments: