വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വ്യാജ അറസ്റ്റ് ഭീഷണി; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

News Photo 1 - America - Otta Nottathil - fake_arrest_caution_embessy
വാഷിങ്ടണ്‍ ഡിസി: പാസ്പോര്‍ട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താന്‍ പണം ആവശ്യപ്പെട്ടു കൊണ്ട് യുഎസിലെ ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജഫോണ്‍കോളുകള്‍. ഇത്തരം കോളുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എംബസിയുടെ ഫോണ്‍ നമ്പറിനു സമാനമായ നമ്പര്‍ ഉപയോഗിച്ചോ എംബസിയില്‍ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് പണം തട്ടാന്‍ ശ്രമം നടക്കുന്നത്. രേഖകളില്‍ തെറ്റുണ്ടെന്നും തിരുത്തിയില്ലെങ്കില്‍ നാടു കടത്തുമെന്നും തടവിലാക്കുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തുകയും അതില്‍ നിന്ന് രക്ഷപ്പെടുത്താനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുകാര്‍ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അടക്കം വാങ്ങുന്നതായും പരാതി ഉയരുന്നുണ്ട്.

പാസ്പോര്‍ട്ട്, വിസ, ഇമിഗ്രേഷന്‍ രേഖകളില്‍ ഏതെങ്കിലും വിധത്തിലുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ @ാലമ.ഴീ്.ശി റീാമശി എന്ന ഔദ്യോഗിക ഇമെയില്‍ വഴിയായിരിക്കും അപേക്ഷകരുമായി ആശയ വിനിമയം നടത്തുകയെന്ന് എംബസി വ്യക്തമാക്കി.

വ്യാജ കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുതെന്നും വ്യക്തിവിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കു വയ്ക്കരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
- dated 13 Mar 2025

Comments:

Keywords: America - Otta Nottathil - fake_arrest_caution_embessy America - Otta Nottathil - fake_arrest_caution_embessy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

new_regulations_H_1_B_visa_US_indians_affected_oct_2_2026
അമേരിക്ക ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി ; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു ; 2.5 ലക്ഷത്തിലധികം വിസകള്‍ ക്യാന്‍സല്‍ ചെയ്ത് ട്രംപ് ഭരണകൂടം: 'തുടര്‍ നിരീക്ഷണ' വലയില്‍ എച്ച്~1ബി, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും ; പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍
അമേരിക്ക ട്രംപിന്റെ മെഡിസിന്‍ ഓണ്‍ലൈന്‍ ലോഞ്ച് ചെയ്തു
അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമെരിക്ക പിന്മാറി
അമേരിക്ക സുനിത വില്യംസ് വിരമിക്കുന്നു, ലക്ഷങ്ങള്‍ പെന്‍ഷന്‍ വാങ്ങി വിശ്രമം
അമേരിക്ക ട്രംപ് ക്രിമിനലെന്ന് ഇറാന്‍
അമേരിക്ക നീലഗ്ളോബിന്റെ മടങ്ങിവരവ്: പാന്‍ ആം വീണ്ടും ആകാശത്തില്‍ പറക്കും
അമേരിക്ക ഡെമെക്രോറ്റിക് സ്ഥാനാര്‍ഥി സഹോദരനെ വിവാഹം കഴിച്ച സ്ത്രീയെന്ന് ട്രംപ്